|    Jul 25 Tue, 2017 4:24 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ലിയനാര്‍ഡോ ബൊനൂച്ചി എസി മിലാനിലേക്ക്‌

Published : 15th July 2017 | Posted By: fsq

 

റോം: ഇറ്റാലിയന്‍ ഫുട്‌ബോളര്‍ ലിയനാര്‍ഡോ ബൊനൂച്ചി യുവന്റസ് വിടുന്നു. സീരി എയിലെ മറ്റൊരു ക്ലബ്ബായ എസി മിലാനിലേക്ക് താരം ചേക്കേറുമെന്നാണ് റിപോര്‍ട്ടുകള്‍. യുവന്റസ് വിടുന്നതിനെ കുറിച്ച് താരം ആലോചനയിലാണെന്ന് ബൊനൂച്ചിയുടെ ഏജന്റ് വ്യക്തമാക്കി. ട്രാന്‍സ്ഫര്‍ തുകയുടെ കാര്യത്തില്‍ ഇരുക്ലബ്ബുകളും തമ്മില്‍ ഇതുവരെ ധാരണയിലെത്തിയിട്ടില്ല. 50 മില്യണ്‍ പൗണ്ട് യുവന്റസ് ആവശ്യപ്പെട്ടെങ്കിലും 35 മില്യണ്‍ കൊടുക്കാമെന്നാണ് എസി മിലാന്റെ നിലപാട്. യുവന്റസിനൊപ്പം പരിശീലക സെഷനില്‍ ബൊനൂച്ചി പങ്കെടുക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ പ്രതിനിധി എസി മിലാനുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. യുവന്റസ് മാനേജ്‌മെന്റും ബൊനൂച്ചിക്കു വേണ്ടി മിലാന്‍ പ്രതിനിധികളെ കണ്ടിട്ടുണ്ട്. ചെല്‍സി, മാഞ്ചസ്റ്റര്‍ സിറ്റി ക്ലബ്ബുകള്‍ കഴിഞ്ഞ വര്‍ഷം മുതല്‍ താരത്തിന് വേണ്ടി വിലയിട്ടപ്പോഴാണ് ബൊനൂച്ചി 2021 വരെ യുവന്റസിനൊപ്പം കരാറില്‍ ഏര്‍പ്പെട്ടത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക