|    Jun 21 Thu, 2018 9:42 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ലിബിയ: ബോട്ട് മുങ്ങി 100 അഭയാര്‍ഥികളെ കാണാതായി

Published : 16th January 2017 | Posted By: fsq

 

ട്രിപ്പോളി: ലിബിയന്‍ തീരത്ത് അഭയാര്‍ഥി ബോട്ട് മുങ്ങി 100 പേരെ കാണാതായി. എട്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയതായും നാലുപേരെ രക്ഷിച്ചതായും മേഖലയില്‍ തിരച്ചില്‍ നടത്തുന്ന ഇറ്റാലിയന്‍ തീരസേന അറിയിച്ചു. ലിബിയക്കും ഇറ്റലിക്കും ഇടയില്‍ ലിബിയന്‍ തീരത്തുനിന്ന് 50 കിലോമീറ്റര്‍ അകലെയാണ് അപകടം. ഫ്രഞ്ച് നാവികസേനാ കപ്പലും രണ്ടു ചരക്കു കപ്പലുകളും വ്യോമ നിരീക്ഷണ പിന്തുണയോടെ തിരച്ചില്‍ ഊര്‍ജിതമാക്കി. ഏത് രാജ്യക്കാരാണ് അപകടത്തില്‍ പെട്ടതെന്ന് വ്യക്തമല്ല. 2015 അവസാനത്തോടെ യൂറോപ്പിലേക്ക് കരമാര്‍ഗമുള്ള അഭയാര്‍ഥി പ്രവാഹത്തിനു കുറവ് വന്നിട്ടുണ്ടെങ്കിലും മെഡിറ്ററേനിയന്‍ കടല്‍വഴിയുള്ള കുടിയേറ്റം നിര്‍ബാധം തുടരുകയാണ്. ഇതു പലപ്പോഴും വന്‍ അപകടങ്ങള്‍ക്കിടയാക്കുന്നുണ്ട്. വെള്ളിയാഴ്ച 500 പേരെ മെഡിറ്ററേനിയന്‍ കടലില്‍നിന്ന് ഇറ്റാലിയന്‍ തീരസേന രക്ഷപ്പെടുത്തിയിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss