|    Dec 11 Mon, 2017 10:33 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ലിബിയയില്‍ യുഎസ് സൈനിക നടപടി

Published : 3rd August 2016 | Posted By: SMR

ട്രിപ്പോളി: ലിബിയയില്‍ സിര്‍ത് നഗരത്തിനു സമീപം ഐഎസ് കേന്ദ്രങ്ങളെ ലക്ഷ്യംവച്ച് യുഎസ് വ്യോമാക്രമണം. ഇതാദ്യമായാണ് ലിബിയയിലെ ഐഎസ് കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി യുഎസ് വ്യോമസേനയുടെ ബോംബാക്രമണങ്ങള്‍. ആക്രമണത്തെത്തുടര്‍ന്ന് സിര്‍തില്‍ വന്‍ തോതില്‍ നാശനഷ്ടങ്ങളുണ്ടായതായി പ്രധാനമന്ത്രി ഫയേസ് അല്‍ സറാജിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ (ഗവണ്‍മെന്റ് ഓഫ് നാഷനല്‍ അതോറിറ്റി, ജിഎന്‍എ) അറിയിച്ചു.
ജിഎന്‍എയുടെ അഭ്യര്‍ഥനയെത്തുടര്‍ന്നാണ് ആക്രമണമെന്ന് പെന്റഗണ്‍ പ്രതികരിച്ചു. മേഖലയില്‍ വ്യോമപിന്തുണ വേണമെന്നാണ് ലിബിയന്‍ സേന പെന്റഗണോടാവശ്യപ്പെട്ടത്. കരയിലൂടെയുള്ള ലിബിയന്‍ സേനയുടെ മുന്നേറ്റത്തിനു വഴിയൊരുക്കാന്‍ യുഎസ് വ്യോമസേനയുടെ സഹായം ആവശ്യമാണെന്നും അവര്‍ അറിയിച്ചിരുന്നു.
അതേസമയം വ്യോമാക്രമണം സിര്‍ത് നഗരകേന്ദ്രത്തോടടുക്കുമ്പോള്‍ സിവിലിയന്‍മാരെ ബാധിക്കുന്നത് സ്ഥിതിഗതികള്‍ സങ്കീര്‍ണമാക്കുന്നതായി ജോര്‍ദാന്‍ പ്രതികരിച്ചു. ജിഎന്‍എയുമായി സഹകരിച്ച് ആക്രമണം തുടരുമെന്നാണ് പെന്റഗണ്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചത്. മുന്‍ ലിബിയന്‍ നേതാവ് മുഅമ്മര്‍ ഗദ്ദാഫിയുടെ ജന്മനഗരംകൂടിയായ സിര്‍ത് തിരിച്ചുപിടിക്കാനുള്ള ജിഎന്‍എ നടപടികളുടെ ഭാഗമാണ് സൈനിക നീക്കം. ഒരു വര്‍ഷത്തിലധികമായി ഐഎസ് നിയന്ത്രണത്തിലാണ് നഗരം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക