|    Jul 21 Sat, 2018 11:33 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ലിബിയയില്‍ യുഎസ് വ്യോമാക്രമണം ; 17 ഐഎസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

Published : 26th September 2017 | Posted By: fsq

 

ട്രിപ്പോളി: ലിബിയയിലെ സിര്‍ത്തെക്കു സമീപം യുഎസ് വ്യോമസേന നടത്തിയ ആക്രമണത്തില്‍ 17 ഐഎസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി റിപോര്‍ട്ട്. മൂന്നു വാഹനങ്ങളും തകര്‍ത്തു. യുഎസ് പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് ചുമതലയേറ്റ ശേഷം നടത്തിയ ആദ്യ സൈനിക നടപടി—യായിരുന്നു വെള്ളിയാഴ്ച നടന്നത്. ലിബിയയിലെ ഐഎസ് ശക്തികേന്ദ്രങ്ങളിലൊന്നിലായിരുന്നു ആക്രമണം എന്ന് യുഎസ് ആഫ്രിക്കന്‍ കമാന്‍ഡര്‍ പ്രതികരിച്ചു. ആക്രമണം നടന്ന ക്യാംപ് ഐഎസ് പ്രവര്‍ത്തകര്‍ ആയുധങ്ങള്‍ സൂക്ഷിക്കുന്നതിനും രാജ്യത്തിന് പുറത്തേക്കു കടക്കുന്നതിനും ഉപയോഗിക്കുന്നതാണെന്നും ആക്രമണം സംബന്ധിച്ചു പുറത്തിറക്കിയ പ്രസ്താവന പറയുന്നു. ആക്രമണം ലിബിയന്‍ സര്‍ക്കാരുമായി ചേര്‍ന്നാണ് നടത്തിയതെന്നും പ്രസ്താവന പറയുന്നു.  ട്രംപ്് പ്രസിഡന്റായി ചുമതലയെടുത്ത ജനുവരി 20ന് തലേന്നായിരുന്നു ലിബിയയില്‍ യുഎസ് ഇതിനു മുമ്പ് വ്യോമാക്രമണം നടത്തിയത്. സിര്‍ത്തെക്കു സമീപം നടത്തിയ ആക്രമണത്തില്‍ 80 പേരായിരുന്നു കൊല്ലപ്പെട്ടത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss