|    Dec 18 Mon, 2017 8:58 am
Home   >  Kerala   >  

ലിബിയയില്‍ തട്ടിക്കൊണ്ടു പോയ മലയാളിയെ മോചിപ്പിച്ചു

Published : 6th July 2016 | Posted By: G.A.G

Reji_libya

കോഴിക്കോട്: ലിബിയയില്‍ അജ്ഞാതര്‍ തട്ടിക്കൊണ്ടു പോയ മലയാളി ഐ.ടി ഉദ്യോഗസ്ഥന്‍ പേരാമ്പ്ര സ്വദേശി റെജി ജോസഫിനെ(45) മോചിപ്പിച്ചതായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ട്വിറ്ററില്‍ അറിയിച്ചു. തനായി. ട്രിപ്പോളിയിയിലെ സിവിലിയന്‍ രജിസ്‌ട്രേഷന്‍ അതോറിറ്റിയില്‍ ജോലിചെയ്യുകയായിരുന്ന പേരാമ്പ്ര ചെമ്പ്രക്കടുത്ത് കേളോത്ത് വയല്‍ റെജി ജോസഫിനെ മാര്‍ച്ച് 31നാണ് തട്ടിക്കൊണ്ടുപോയത്. ലിബിയയില്‍ നഴ്‌സായ ഭാര്യയും മൂന്നുമക്കളുമായി രണ്ടുവര്‍ഷത്തോളമായി റെജി ട്രിപ്പോളിയിലാണ് താമസിച്ചിരുന്നത്. റെജിയോടൊപ്പം ലിബിയക്കാരായ മൂന്നുസഹപ്രവര്‍ത്തകരെയും കാണാതായിരുന്നു.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss