|    Apr 29 Sat, 2017 3:15 am
FLASH NEWS

ലിബിയയില്‍ ഇന്ത്യന്‍ അധ്യാപകരെ വിട്ടയച്ചെന്ന് സുഷമാ സ്വരാജ്

Published : 16th September 2016 | Posted By: SMR

ന്യൂഡല്‍ഹി: ലിബിയയില്‍ കഴിഞ്ഞ വര്‍ഷം തട്ടിക്കൊണ്ടുപോയ രണ്ടു ഇന്ത്യന്‍ അധ്യാപകര്‍ മോചിതരായി. ടി ഗോപാലകൃഷ്ണ, സി ബാലറാംകിഷന്‍ എന്നീ അധ്യാപകര്‍ മോചിപ്പിക്കപ്പെട്ടതായി വിദേശകാര്യ മന്ത്രി സുഷമാ സ്വരാജാണ് അറിയിച്ചത്. ആന്ധ്രാപ്രദേശില്‍ നിന്നുള്ള ഗോപാലകൃഷ്ണ, തെലങ്കാനയില്‍ നിന്നുള്ള ബാലറാം കിഷന്‍ എന്നിവരെ കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് സഹപ്രവര്‍ത്തകരായ മറ്റു രണ്ട്‌പേര്‍ക്കൊപ്പം ലിബിയയില്‍ ഒരു സംഘം തട്ടിക്കൊണ്ടുപോയത്. ഇവരില്‍ ബംഗളുരുകാരനായ വിജയ്കുമാര്‍, റെയ്ച്ചൂരിലെ ലക്ഷ്മികാന്ത് രാമകൃഷ്ണ എന്നിവരെ തട്ടിക്കൊണ്ടുപോയി ഒരു ദിവസത്തിനു ശേഷം വിട്ടയച്ചിരുന്നു.
വടക്കന്‍ ലിബിയയിലെ സിര്‍ത്ത് യൂനിവേഴ്‌സിറ്റി ജീവനക്കാരായ ഇവരെ ഇന്ത്യയിലേക്കുള്ള മടക്കയാത്രയ്ക്കിടയിലായിരുന്നു തട്ടിക്കൊണ്ടുപോയത്. ലിബിയയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ഉയര്‍ന്ന സമയത്ത് 2014 ആഗസ്തില്‍ ഇന്ത്യയിലേക്ക് തിരിച്ചുപോന്ന സംഘം സപ്തംബറില്‍ പ്രക്ഷോഭം ശാന്തമായതോടെ തിരിച്ച് ലിബിയയില്‍ എത്തിയതായിരുന്നു. അതിനു ശേഷമുള്ള മടക്കയാത്രയിലായിരുന്നു തട്ടിക്കൊണ്ടുപോവല്‍.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day