|    Dec 14 Fri, 2018 4:12 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ലിബിയയിലേക്ക് തിരിച്ചുപോവുന്നതിലും ഭേദം മരണമെന്ന് അഭയാര്‍ഥികള്‍

Published : 20th November 2018 | Posted By: kasim kzm

ട്രിപ്പോളി: ലിബിയയിലേക്ക് തിരിച്ചുപോവുന്നതിലും ഭേദം മരണമാണെന്നും തങ്ങളെ യൂറോപ്പിലേക്ക് പോവാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ലിബിയന്‍ അഭയാര്‍ഥികള്‍. കഴിഞ്ഞദിവസം ലിബിയന്‍ തീരത്ത് അധികൃതര്‍ പിടിച്ചുവച്ച ബോട്ടില്‍ നിന്ന് ഇറങ്ങാന്‍ വിസമ്മതിച്ചു കൊണ്ടായിരുന്നു അഭയാര്‍ഥികളുടെ അഭ്യര്‍ഥന.
ഒമ്പതു ദിവസമായി സംഘം ലിബിയന്‍ അധികൃതരുടെ കസ്റ്റഡിയിലാണ്. ലിബിയന്‍ ജയിലുകളിലേക്ക് പോവുന്നത് അപകടകരമാണെന്നും തങ്ങള്‍ ദുരുപയോഗം ചെയ്യാനും കള്ളക്കടത്തുകാര്‍ക്കു തങ്ങളെ വില്‍ക്കാനും സാധ്യതയുണ്ടെന്നും രക്ഷപ്പെടാന്‍ ശ്രമിച്ച ബോട്ടിലെ ആളുകളിലൊരാള്‍ പറഞ്ഞു. ഇവിടെക്കിടന്നു മരിക്കുകയല്ലാതെ പുറത്തുപോവാന്‍ ആഗ്രഹിക്കുന്നില്ലെന്നും സൗത്ത് സുദാനില്‍ നിന്നുള്ള അഭയാ3ര്‍ഥികളിലൊരാളായ 18കാരന്‍ കയീ പറഞ്ഞു.
മിസ്‌റാത്തയിലേക്ക് സംഘത്തെ കൊണ്ടുവരുന്നത് നവംബര്‍ 10നാണ്. ഇറ്റലിയിലേക്കുള്ള യാത്രാമധ്യേയാണു സംഘം പിടിയിലാവുന്നത്. റബര്‍ ബോട്ടില്‍ 200 കിലോമീറ്ററോളം യാത്ര ചെയ്ത ശേഷമായിരുന്നു ഇവരെ അധികൃതര്‍ കണ്ടെത്തിയതെന്നും സംഘം പറയുന്നു. എന്നാല്‍ യാത്രാമധ്യേ തങ്ങളുടെ വഴിയില്‍ വന്ന കാര്‍ഗോ കപ്പലിലെ അധികൃതര്‍ ഇറ്റലിയില്‍ എത്തിക്കാമെന്ന് പറഞ്ഞു തങ്ങളെ മിസ്‌റാത്തയില്‍ കൊണ്ടെത്തിക്കുകയായിരുന്നെന്നും ബോട്ടിലുള്ളവര്‍ പറയുന്നു. ബോട്ടിലെ യാത്രക്കാരായ 77 പേരില്‍ 28 പേരും 18 വയസ്സില്‍ താഴെയുള്ളവരാണ്.
സുദാന്‍, സൊമാലിയ, എത്യോപ്യ, ബംഗ്ലാദേശ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ളവരാണു ബോട്ടില്‍. പലര്‍ക്കും മുറിവേല്‍ക്കുകയും രോഗാവസ്ഥയിലുമാണ്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss