|    Jan 22 Sun, 2017 11:55 pm
FLASH NEWS

ലിബിയന്‍ തീരത്ത് 4650 അഭയാര്‍ഥികളെ രക്ഷപ്പെടുത്തി

Published : 6th October 2016 | Posted By: SMR

ട്രിപ്പോളി: ലിബിയന്‍ തീരത്ത് അപകടത്തില്‍പ്പെട്ട 4650 അഭയാര്‍ഥികളെ രക്ഷപ്പെടുത്തിയതായി ഇറ്റാലിയന്‍ തീരസേന അറിയിച്ചു. 28 പേര്‍ മരിച്ചു. 30ഓളം രക്ഷാപ്രവര്‍ത്തന ദൗത്യങ്ങളിലായാണ് അഭയാര്‍ഥികളെ രക്ഷപ്പെടുത്തിയതെന്ന് തീരസേന അറിയിച്ചു.
അതേസമയം, 48 മണിക്കൂറിനിടെ ലിബിയന്‍ തീരത്ത് അപകടത്തില്‍പ്പെട്ട 10000ത്തോളം പേരെ രക്ഷപ്പെടുത്തിയതായും തീരസേന കൂട്ടിച്ചേര്‍ത്തു. 50 മൃതദേഹങ്ങള്‍ പുറത്തെടുത്തിട്ടുണ്ട്. 33 ബോട്ടുകളാണ് അപകടത്തില്‍പ്പെട്ടത്. ഇതില്‍ 27 എണ്ണം റബര്‍ബോട്ടുകള്‍ ആയിരുന്നുവെന്നാണു വിവരം.
കാലാവസ്ഥ അനുകൂലമായ സാഹചര്യം മുതലെടുത്ത് കടത്തുകാര്‍ അഭയാര്‍ഥികളെ കൂട്ടത്തോടെ ഇറ്റലിയിലേക്കെത്തിക്കാന്‍ ശ്രമിക്കുകയായിരുന്നു. ലിബിയന്‍ തീരത്തുനിന്ന് 290 കിലോമീറ്റര്‍ മാറിയാണ് ബോട്ട് അപകടത്തില്‍പ്പെട്ടത്. മരിച്ചവര്‍ ഏതു രാജ്യക്കാരാണെന്ന വിവരം പുറത്തുവിട്ടിട്ടില്ല. സന്നദ്ധപ്രവര്‍ത്തകരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. ഈ വര്‍ഷം ഇതുവരെ 1,42,000 ആളുകളാണ് ലിബിയയില്‍ നിന്നു തുര്‍ക്കിയിലെത്തിയത്. മേഖലയില്‍ ഈ വര്‍ഷം അപകടങ്ങളില്‍ 3100ഓളം പേര്‍ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. നൈജീരിയ, എറിത്രിയ, ഗിനി, ഗാംബിയ, സുദാന്‍, ഐവറി കോസ്റ്റ്, സോമാലിയ എന്നീ രാജ്യങ്ങളില്‍നിന്നാണ് ഇറ്റലിയിലേക്ക് അഭയാര്‍ഥികളെത്തുന്നത്.
അഫ്ഗാന്‍ അഭയാര്‍ഥികളെ തിരിച്ചയക്കാന്‍ ഇയു പദ്ധതി
ബ്രസല്‍സ്: അഫ്ഗാന്‍ അഭയാര്‍ഥികളെ ബലം പ്രയോഗിച്ച് തിരിച്ചയക്കാനുള്ള കരാറുമായി യൂറോപ്യന്‍ യൂനിയന്‍. അഫ്ഗാന് അന്താരാഷ്ട്ര സഹായം നല്‍കുന്നതുമായി ബന്ധപ്പെട്ട് ചേര്‍ന്ന സമ്മേളനത്തിലാണ് ഇക്കാര്യം ഇയു മുന്നോട്ടുവച്ചത്. അതേസമയം, പതിനായിരക്കണക്കിന് അഭയാര്‍ഥികളെ സ്വീകരിക്കാന്‍ അഫ്ഗാന്‍ സര്‍ക്കാര്‍ തയ്യാറായാല്‍ മാത്രമേ സഹായം നല്‍കാന്‍ ഇയു തയ്യാറാകൂ എന്ന വാര്‍ത്ത ഇയു അധികൃതര്‍ നിഷേധിച്ചു. കരാര്‍ പ്രകാരം, അഭയാര്‍ഥിത്വത്തിന് അപേക്ഷ നല്‍കുന്നതില്‍ പരാജയപ്പെടുന്നവരെ തിരിച്ചയക്കാന്‍ ഇയു രാജ്യങ്ങള്‍ക്ക് സാധിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 26 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക