|    Mar 25 Sat, 2017 9:11 pm
FLASH NEWS

ലിബിയന്‍ തീരത്ത് അഭയാര്‍ഥികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

Published : 3rd August 2016 | Posted By: SMR

ട്രിപ്പോളി: കഴിഞ്ഞ 10 ദിവസത്തിനിടെ 120 അഭയാര്‍ഥികളുടെ മൃതദേഹങ്ങള്‍ ലിബിയന്‍ തീരത്തു കണ്ടെത്തിയതായി ഇന്റര്‍നാഷനല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍(ഐഒഎം). മെഡിറ്ററേനിയന്‍ കടലില്‍ അടുത്തിടെ കപ്പലപകടങ്ങള്‍ നടന്നതായി നേരത്തേ അറിഞ്ഞിട്ടില്ലെന്നും മൃതദേഹങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അപകടത്തെക്കുറിച്ചു മനസ്സിലായതെന്നും ഐഒഎം അറിയിച്ചു. ഈ വര്‍ഷം ഇതുവരെ 4027 അഭയാര്‍ഥികളാണ് കപ്പലപകടങ്ങളില്‍ കൊല്ലപ്പെട്ടത്. ഇതില്‍ മൂന്നിലൊന്നും നടന്നത് യൂറോപ്പിലേക്കു പോവുന്നതിനിടെ മെഡിറ്ററേനിയന്‍ കടലില്‍ വച്ചായിരുന്നു.

(Visited 13 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക