|    Nov 25 Sat, 2017 5:49 am
FLASH NEWS

ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി അവതാളത്തില്‍ ; പുഷ്പഗിരിയില്‍ ജലക്ഷാമം രൂക്ഷം

Published : 2nd November 2017 | Posted By: fsq

 

ചാലക്കുടി: പുഷ്പഗിരി കൊട്ടില്‍ചിറ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി അവതാളത്തിലാതോടെ പ്രദേശത്ത് കുടിവെള്ളക്ഷാമം രൂക്ഷമായി. മേലൂര്‍ പഞ്ചായത്തിലെ ഉയര്‍ന്ന പ്രദേശമായ പുഷ്പഗിരിയില്‍ കുടിവെള്ള ക്ഷാമപരിഹാരത്തിനായി സ്ഥാപിച്ച കൊട്ടില്‍ചിറ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി കഴിഞ്ഞ രണ്ടു വര്‍ഷമായി പ്രവര്‍ത്തിക്കുന്നില്ല. ഇതോടെ ഇവിടത്തുകാരുടെ കുടിവെള്ളം നിലച്ചനിലയിലായി. ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് 2013ല്‍ പമ്പ് ഹൗസ് നവീകരിച്ചെങ്കിലും പഴയ മോട്ടാര്‍ തന്നെയാണ് ഇവിടെ സ്ഥാപിച്ചത്. ഈ മോട്ടോര്‍ കത്തിപോയതാണ് കുടിവെള്ള വിതരണത്തിന് തടസ്സമായത്. കേടായ മോട്ടോര്‍ മാറ്റി മറ്റൊന്ന് സ്ഥാപിക്കാന്‍ ഇതുവരേയും ആയില്ല. വൈദ്യുതി ബില്‍ അടക്കാത്തതിനെ തുടര്‍ന്ന് പമ്പ് ഹൗസിലേക്കുള്ള വൈദ്യുതി വിതരണവും അധികൃതര്‍ വിച്ഛേദിച്ചു. പദ്ധതി പ്രവര്‍ത്തനക്ഷമമാക്കിയാല്‍ പുഷ്പഗിരി അടക്കം നാല് കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശത്തെ ജലക്ഷാമം പരിഹരിക്കാനാകും. പദ്ധതി നിലച്ചതോടെ പ്രദേത്ത് കൃഷിയും ഇല്ലാതായി. മുന്‍കാലത്ത് വാഴ, കപ്പയടക്കമുള്ള കൃഷി ഇവിടെ വ്യാപകമായിരുന്നു. എന്നാല്‍ ജലക്ഷാം രൂക്ഷമായതോടെ കൃഷിയിടങ്ങള്‍ തരിശായി കിടക്കുകയാണ്. പദ്ധതി പ്രവര്‍ത്തിപ്പിച്ചാല്‍ ജലക്ഷാമത്തിനും വരള്‍ച്ചക്കും പരിഹാരമാകും. നൂറ്റാണ്ടോളം പഴക്കമുള്ളതാണ് ഇവിടത്തെ ജലാശയം. ഇതിന്റെ വശങ്ങള്‍ കെട്ടി സംരക്ഷിച്ചിട്ടുണ്ട്. വേനലില്‍ കനാല്‍വെള്ളം ഇതിലേക്ക് തുറന്ന് വിടുന്ന പതിവുമുണ്ട്. ഉയര്‍ന്ന പ്രദേശമായതിനാല്‍ കുടിവെള്ള വിതരണത്തിന് ജലസംഭരണിയുടെ ആവശ്യവും വേണ്ടിവരില്ല. മോട്ടോര്‍ സ്ഥാപിച്ച് പദ്ധതി പ്രവര്‍ത്തിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക