|    Jun 25 Mon, 2018 4:09 am
FLASH NEWS
Home   >  Kerala   >  

ലിഗയുടെ കൊലപാതകം: അന്വേഷണം നിര്‍ണായക ഘട്ടത്തില്‍

Published : 29th April 2018 | Posted By: mi.ptk

തിരുവനന്തപുരം: വിദേശ വനിത ലിഗയെ കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം നിര്‍ണായക ഘട്ടത്തില്‍. കേസില്‍ ഇതുവരെ കസ്റ്റഡിയിലെടുത്തവരുടെ മൊഴിയില്‍ വൈരുദ്ധ്യമുള്ളതായി പോലീസിന് വ്യക്തമായി. അറസ്റ്റ് മാത്രമാണ് ഇനി ബാക്കിയുള്ളത്. അതിന് മുന്‍പ് പ്രതികള്‍ക്കെതിരെ പരമാവധി തെളിവ് ശേഖരിക്കുകയാണ് പോലീസ്. മൂന്ന് പേരാണ് കേസിലെ പ്രതികളെന്നാണ് സൂചന. രണ്ട് പേര്‍ ലഹരി സംഘത്തില്‍ പെട്ടവരും ഒരാല്‍ യോഗാപരിശീലകനുമാണെന്നാണ് റിപ്പോര്‍ട്ട്. സംഭവം നടന്ന ദിവസം ഇവര്‍ സ്ഥലത്തില്ലായിരുന്നുവെന്ന മൊഴി കളവാണെന്ന് പോലീസിന് ബോധ്യപ്പെട്ടു. യോഗ പരിശീലകനാണ് ലിഗയെ കാട്ടിലെത്തിച്ചത് എന്നാണ് ലഭിക്കുന്ന സൂചന. വള്ളത്തില്‍നിന്നു വിരലടയാളങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ആന്തരികാവയവങ്ങളുടെ പരിശോധനാഫലം ലഭിച്ചശേഷമായിരിക്കും അറസ്റ്റ് ഉണ്ടാവുകയെന്നു പോലീസ് അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss