|    Aug 14 Tue, 2018 1:51 pm
FLASH NEWS
Home   >  National   >  

ലിംഗമാറ്റത്തിന് വിധേയയായ നാവികസേനാ ജീവനക്കാരി ജോലി നഷ്ടപ്പെടാതിരിക്കാന്‍ സുപ്രീം കോടതിയിലേക്ക്

Published : 31st August 2017 | Posted By: G.A.G

വിശാഖപട്ടണം : ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയതിന്റെ പേരില്‍ ജോലിയില്‍ നിന്ന് പുറത്താക്കുമെന്ന ആശങ്കയില്‍ രാജ്യത്തെ ആദ്യ ട്രാന്‍സ്‌ജെന്റര്‍ നാവിക ഉദ്യോഗസ്ഥ സുപ്രീം കോടതിയിയെ സമീപിക്കുന്നു.  ഇന്ത്യന്‍ നാവിക സേനയിലെ എഞ്ചിനീയറിംഗ് വിഭാഗത്തിലെ ഉദ്യോഗസ്ഥയായ സാബി (30) ആണ് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയതിന്റെ പേരില്‍ ഒരാളെങ്ങനെ സൈനികനല്ലാതാകും എന്ന ചോദ്യവുമായി രാജ്യത്തെ പരമോന്നത കോടതിയെ സമീപിക്കുന്നത്. തന്റെ ജോലി നിലനിര്‍ത്തണമെന്നാണ് ഇവരുടെ ആവശ്യം. വിശാഖപട്ടണത്തെ ഐഎന്‍എസ് ഏക്ശില ബേസില്‍ നാവികനായി ജോലി ചെയ്തു വരുന്ന സാബിയെ പുറത്താക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ നടപടിയാരംഭിച്ചതിനെത്തുടര്‍ന്നാണ് വിഷയം കോടതിയിലെത്തുന്നത്.
നേവിയില്‍ ജോലിക്ക് പ്രവേശിച്ചതിന് ശേഷമാണ് ഇയാള്‍ പുറത്തുള്ള ഡോക്ടര്‍മാരുടെ സഹായത്തോടെ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയത്. രഹസ്യമായായിരുന്നു ശസ്ത്രക്രിയ. ഇതിന് ശേഷം ഡ്യൂട്ടിയിലില്ലാത്ത സമയങ്ങളില്‍ ഇയാള്‍ സാരി ധരിച്ചായിരുന്നു പുറത്തിറങ്ങാറ്.
മൂത്രാശയ അണുബാധ വന്നതിനെ തുടര്‍ന്ന് ചികിത്സ തേടേണ്ടി വന്നതോടെ ലിംഗമാറ്റ ശസ്ത്രക്രിയയുടെ വിവരം നാവികോദ്യോഗസ്ഥര്‍ അറിഞ്ഞു. ഇതേത്തുടര്‍ന്ന് ജോലിയില്‍ തുടരാവില്ലെന്ന സ്ഥിതി വന്നതോടെ സാബി സുപ്രീംകോടതിയെ സമീപിക്കുവാന്‍ തീരുമാനിക്കുകയായിരുന്നു. നാവികസേനയിലെ നിലവിലെ ചട്ടങ്ങളനുസരിച്ച് ഭിന്നലിംഗക്കാരെ ജോലിയിലെടുക്കാനാവില്ല. ജോലിയില്‍ നിന്ന് പുറത്താക്കപ്പെടുന്നത് വരെ ലഘുവായ ജോലികളാണ് ഇയാള്‍ക്ക് നല്‍കുന്നത് എന്ന് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു.
യു എസ് സൈന്യത്തില്‍ ഭിന്നലിംഗക്കാരെ പ്രവേശിപ്പിക്കില്ലെന്ന് അടുത്ത കാലത്ത് പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചത് വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ലിംഗസമത്വം എന്ന ആശയത്തിന് എതിരായ നിലപാടാണിത് എന്ന് ലോകമെമ്പാടുമുള്ള മാധ്യമങ്ങള്‍ വിമര്‍ശനമുന്നയിച്ചിരുന്നു. സമാനമായൊരു വിഷയത്തിലാണ് ഇന്ത്യയും നിലപാട് വ്യക്തമാക്കേണ്ടി വരുന്നത് എന്നതാണ് സാബിയുടെ കേസിന്റെ വാര്‍ത്താപ്രാധാന്യം.

 

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss