|    Aug 21 Tue, 2018 12:28 am
FLASH NEWS
Home   >  Editpage  >  Second edit  >  

ലിംഗഭേദവും ലാഭം

Published : 8th August 2016 | Posted By: SMR

പുരുഷന്‍മാര്‍ ചൊവ്വയില്‍നിന്നും സ്ത്രീകള്‍ ശുക്രനില്‍നിന്നും വരുന്നുവെന്ന് പാശ്ചാത്യര്‍ പറയാറുണ്ട്. വൈകാരിക പ്രതികരണത്തിലും സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിലും ഇരുകൂട്ടരും തമ്മിലുള്ള സാങ്കല്‍പികവും അല്ലാത്തതുമായ അന്തരങ്ങള്‍ വച്ചുകൊണ്ടുള്ള ഒരു ലേബലിങാണിത്. ഇളം ചുവപ്പാണ് സ്ത്രീകളെ പ്രതിനിധീകരിക്കുന്ന നിറം എന്നു കരുതിയാണ് പല രാജ്യങ്ങളിലും മാര്‍ക്കറ്റിങ് തന്ത്രം ആവിഷ്‌കരിക്കുന്നത്.
അതിന്റെ വിജയം കണ്ടായിരിക്കണം ചില കമ്പനികള്‍ ഇപ്പോള്‍ പുരുഷന്‍മാരെ മാത്രം ലക്ഷ്യംവയ്ക്കുന്ന ഉല്‍പന്നങ്ങളുമായി രംഗത്തുവന്നത്. മുമ്പും പുരുഷന്‍മാര്‍ മാത്രം ഉപയോഗിക്കുന്ന ഉല്‍പന്നങ്ങള്‍ ഉണ്ടായിരുന്നു. സിഗരറ്റ്, ഷേവിങ് ഉല്‍പന്നങ്ങള്‍ എന്നിവ. എന്നാലിപ്പോള്‍ സ്ത്രീ-പുരുഷ ഭേദമില്ലാതെ ഉപയോഗിക്കാവുന്ന ചരക്കുകളിലും ലിംഗവ്യത്യാസം കാണാനാണ് കമ്പനികള്‍ ശ്രമിക്കുന്നത്. ഒരു ബ്രിട്ടിഷ് ഗവേഷകയുടെ അഭിപ്രായത്തില്‍ ഇപ്പോള്‍ പുരുഷന്‍മാര്‍ക്കു മാത്രമുള്ള സോപ്പ്, ക്രീം എന്നല്ല ചെപ്പിത്തോണ്ടി വരെയുണ്ട്. സൂര്യതാപം ഒഴിവാക്കാനുള്ള, മുമ്പ് പല നിറമുള്ള പാക്കുകളിലും ലഭിക്കുന്ന ലേപനങ്ങള്‍ ഇപ്പോള്‍ പുരുഷന്‍മാര്‍ക്കായി കടുപ്പിച്ച നിറങ്ങളിലിറങ്ങുന്നു. പുരുഷന്‍മാര്‍ക്കായി പ്രത്യേക ശയ്യകളും സോഫകളുമുണ്ട്. കീബോര്‍ഡുകളും മോണിറ്ററുകളും പുറമേ.
ലിംഗഭേദം കുറയ്ക്കുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടയില്‍ ഇന്ത്യയില്‍ ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന ഒരു ഫ്രഞ്ച് പെന്‍ നിര്‍മാണ കമ്പനി സ്ത്രീകള്‍ക്കു മാത്രമായി ബോള്‍ പോയിന്റ് പേനയിറക്കി. ഒരേയൊരു വ്യത്യാസം, അതിന്റെ നിറം ഇളം ചുവപ്പായിരുന്നു എന്നതു മാത്രമാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss