|    Jun 25 Mon, 2018 2:24 am
FLASH NEWS
Home   >  Kerala   >  

ലിംഗം ഛേദിച്ചതിന്റെ ക്രഡിറ്റ് ഇരട്ടച്ചങ്കന് നല്‍കുന്നത് വിഡ്ഢികള്‍:കെ സുരേന്ദ്രന്‍

Published : 22nd May 2017 | Posted By: mi.ptk

തിരുവനന്തപുരം: പീഡിപ്പിക്കാന്‍ ശ്രമിച്ച കപടസ്വാമിയുടെ ലിംഗം ഛേദിച്ചതിന്റെ ക്രഡിറ്റ് ഇരട്ടച്ചങ്കനു നല്‍കുന്നവര്‍ വിഡ്ഢികളാണെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് സുരേന്ദ്രന്‍ ഇക്കാര്യം പറഞ്ഞത്. കാഷായം ധരിച്ചവരെല്ലാം കുമ്മനത്തിന്റെ അടുപ്പക്കാരാണെന്ന് പറഞ്ഞ് തുള്ളുന്നത് അപഹാസ്യമാണെന്നും സുരേന്ദ്രന്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. പീഡനത്തിനിരയായ യുവതി അയാള്‍ക്ക് കടുത്ത ശിക്ഷ നല്‍കാതെ പിണറായി വിജയന്റെ പോലീസിനെ സമീപിച്ചിരുന്നെങ്കില്‍ ഒരു ചുക്കും സംഭവിക്കില്ലായിരുന്നുവെന്നും അയാള്‍ പുഷ്പം പോലെ കേസില്‍ നിന്ന് ഊരി പോരുമായിരുന്നുവെന്നും സുരേന്ദ്രന്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ഒരു കാഷായവേഷമണിഞ്ഞ കപടസന്യാസിക്ക് ഒരു പെണ്‍കുട്ടി നല്‍കിയ ശിക്ഷ സംബന്ധിച്ച് മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകളും നവമാധ്യമങ്ങളില്‍ വലിയതോതില്‍ ട്രോളുകളും അരങ്ങുതകര്‍ക്കുകയാണല്ലോ. ഈ സംഭവത്തില്‍ തക്ക ശിക്ഷ ആ പെണ്‍കുട്ടി തന്നെ നല്‍കിയില്ലായിരുന്നെങ്കില്‍ എന്തുസംഭവിക്കുമായിരുന്നു എന്ന് ആരെങ്കിലും ആലോചിച്ചിട്ടുണ്ടോ? സൈബര്‍ സഖാക്കളും സുഡാപ്പികളും പ്രശ്‌നം ആഘോഷിക്കുന്നതുകാണുന്‌പോള്‍ പരമപുഛമാണ് നാട്ടുകാര്‍ക്കുണ്ടാവുക. ആ പെണ്‍കുട്ടി പീഡകന് കടുത്ത ശിക്ഷ നല്‍കാതെ പിണറായി വിജയന്റെ പോലീസിനെ സമീപിച്ചിരുന്നെങ്കില്‍ എന്തു സംഭവിക്കുമായിരുന്നു? ഒരു ചുക്കും സംഭവിക്കുമായിരുന്നില്ല. പുഷ്പം പോലെ കള്ള സ്വാമി കേസ്സില്‍ നിന്ന് ഊരിപ്പോരുമായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തെ ഇടതുഭരണത്തിനിടയില്‍ ഏതു സ്ത്രീ പീഡനക്കേസ്സിനാണ് പ്രതികള്‍ക്കു ശിക്ഷ വാങ്ങിക്കൊടുക്കാന്‍ ഇക്കൂട്ടര്‍ക്കു കഴിഞ്ഞത്. സൗമ്യാക്കേസ്സില്‍ അവസാനം എന്താണുണ്ടായത്? ബാലന്റേയും വനിതാ ഉദ്യോഗസ്ഥയുടേയും അതിബുദ്ധികൊണ്ടെന്തു നേടിയെന്ന് മാലോകര്‍ കണ്ടതല്ലേ. ജിഷയെക്കൊന്നത് അമിറുള്‍ ഇസ്‌ളാം മാത്രം നടത്തിയ ഗൂഡാലോചനയാണെന്ന് നിങ്ങള്‍ ഇപ്പോള്‍ പറയുന്നത് ഏതടിസ്ഥാനത്തിലാണ്? കേസ്സിന്റെ കുററപത്രം വായിച്ച ഏതു കൊച്ചുകുട്ടിക്കും ആ കേസ്സിന്റെ ഗതിയെന്താവുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിനു പിന്നില്‍ ഏതു മാഫിയാസംഘമാണെന്ന് നാട്ടുകാര്‍ക്കു മുഴുവനും മനസ്സിലായിട്ടും കേസ്സ് പള്‍സര്‍ സുനിയില്‍ മാത്രമായി ഒതുക്കിയതാരാണ്. ഇതുപോലെ നൂറു നൂറു സംഭവങ്ങള്‍. ആ പെണ്‍കുട്ടി ബ്‌ളേഡെടുത്ത് കപടസ്വാമിയുടെ ലിംഗം ഛേദിച്ചതിന്റെ ക്രഡിററ് ഇരട്ടച്ചങ്കനു നല്‍കി ആത്മനിര്‍വൃതി അറിയുന്ന വിഡ്ഡികള്‍ കാഷായം ധരിച്ചവരൊക്കെ കുമ്മനത്തിന്റെ അടുപ്പക്കാരാണെന്നും പറഞ്ഞ് തുള്ളുന്നത് അപഹാസ്യമാണ്. ജോസഫും തെററയിലും ഏററവും ഒടുവില്‍ ശശീന്ദ്രനും ചെയ്തതിനൊക്കെ പിണറായിയാണുത്തരവാദി എന്നു ഇക്കൂട്ടര്‍ സമ്മതിച്ചുതരികയാണോ? പി. ശശിയും കോട്ടമുറിക്കലുമൊക്കെ കോടിയേരിയോട് ചോദിച്ചിട്ടായിരുന്നോ ഈ ഏര്‍പ്പാടിനിറങ്ങിയത്?

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss