|    May 29 Mon, 2017 11:37 am
FLASH NEWS

ലിംകാ ബുക്കിലേക്ക് ഓടിക്കയറാന്‍ ബാഹുലേയന്‍ സ്‌പോണ്‍സറെ തേടുന്നു

Published : 6th October 2016 | Posted By: Abbasali tf

അടൂര്‍: ലിംകാ ബുക്ക് ഓഫ് റെക്കോഡില്‍ ഇടംനേടിയ ദീര്‍ഘദൂര ഓട്ടക്കാരന്‍ ബാഹു ലേയന്‍ ഗിന്നസ് ബുക്കില്‍ സ്ഥാനം പിടിക്കാന്‍ ശ്രമം തുടങ്ങി. ഭാരിച്ച ചെലവ് വേണ്ടുന്ന ഈ ഉദ്യമത്തിന് സ്‌പോണ്‍സറെ തേടുകയാണ് തിരുവനന്തപുരം ധനുവച്ചപുരം വൈദ്യന്‍ ബ്ലാഹത്ത് മേലേതട്ട് പുത്തന്‍വീട്ടില്‍ ബാഹുലേയന്‍. കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ 3600 കിലോമീറ്റര്‍ 30 ദിവസംകൊണ്ട് ഓടുന്ന തിനായി അധികൃതര്‍ അനുമതി നല്കി യെങ്കിലും ഏകദേശം പത്തുലക്ഷം രൂപ ആവശ്യമാണ്. ഈ തുക കണ്ടെത്താന്‍ ബാഹുലേയന്‍ ബുദ്ധിമുട്ടുകയാണ്. 2008ല്‍ ഒമ്പത് ദിവസം കൊണ്ട് 660 കിലോമീറ്റര്‍ ഓടി ലിംകാ ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡില്‍ ഇടം നേടിയിട്ടുണ്ട്. സംസ്ഥാന, അന്തര്‍ദേശീയ മാരത്തോണ്‍ മത്‌സരങ്ങളില്‍ നിരവധി മെഡലും വാങ്ങി. ക്യാന്‍സര്‍ രോഗികളുടെ ചികില്‍സാ ധനശേഖരണാര്‍ഥം തിരുവനന്തപുരം മുതല്‍ കാസര്‍കോഡു വരെ രണ്ടു തവണ ഓടി. ആറന്മുള വിമാനത്താവള പദ്ധതിക്കെതിരെ മണ്ണടി വേലുത്തമ്പി ദളവാ സ്മാരക സ്മൃതി മണ്ഡപത്തില്‍ നിന്നു ആറന്മുള വരെ ഓടി എത്തിയിരുന്നു. കൂടാതെ തിരുവനന്തപുരത്തു നിന്നും തീര്‍ത്ഥാടന കേന്ദ്രങ്ങളായ ഗുരുവായൂര്‍, ശബരിമല, എടത്വപള്ളി എന്നിവിടങ്ങളിലേക്കും ഓടി. ശബരിമലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമാക്കണമെന്ന ആവശ്യവുമായാണ് തിരുവനന്തപുരത്തു നിന്നു ശബരിമലയിലേക്ക് ഓടിയത്. ദേശീയ, സംസ്ഥാന അമച്വര്‍ അത്‌ലറ്റ് മീറ്റുകളില്‍ 1500, 5000 മീറ്ററുകളിലും  സൗത്ത് സോണ്‍ മീറ്റില്‍ 3000 മീറ്ററിലും സ്വര്‍ണം നേടിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day