|    Feb 19 Mon, 2018 3:37 pm
FLASH NEWS
Home   >  Sports  >  Football  >  

ലാ ലിഗ: മാസാന്ത താരത്തിനുള്ള പുരസ്‌കാരം ലയണല്‍ മെസ്സിക്ക്

Published : 12th May 2017 | Posted By: ev sports


മാഡ്രിഡ്: അവസാനത്തോടടുത്ത് നില്‍ക്കുന്ന സ്പാനിഷ് ലാ ലിഗ ചാംപ്യന്‍ഷിപ്പില്‍ പോയ മാസത്തെ മികച്ച താരത്തിനുള്ള പുരസ്‌കാരം ലയണല്‍ മെസ്സിക്ക്. ഇത് രണ്ടാംതവണയാണ് ബാഴ്‌സലോണയ്‌ക്കൊപ്പം മെസ്സി മികച്ച മാസാന്ത താരത്തിനുള്ള പുരസ്‌കാരം കരസ്ഥമാക്കുന്നത്. ഏപ്രില്‍ മാസത്തില്‍ ആറു മല്‍സരങ്ങളില്‍ നിന്നായി എട്ട് ഗോളുകളാണ് മെസ്സി വലയിലെത്തിച്ചത്. ചിരവൈരികളായ റയല്‍ മാഡ്രിഡിനെതിരേ എല്‍ക്ലാസികോയില്‍ നേടിയ ഇരട്ടഗോളുകളും ഇതില്‍ ഉള്‍പ്പെടുന്നു. മെസ്സി തിളങ്ങിയ ഏപ്രില്‍ മാസത്തിലാണ് ബാഴ്‌സ ലീഗില്‍ ഒന്നാംസ്ഥാനം വീണ്ടെടുത്തത്. 2016 ജനുവരിയിലാണ് ഇതിനു മുമ്പ് മെസ്സിക്ക് ഇതേ പുരസ്‌കാരം ലഭിച്ചിട്ടുള്ളത്. റയല്‍ മാഡ്രിഡ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും രണ്ട് തവണ പ്ലെയര്‍ ഓഫ് ദ മന്‍ത് പുരസ്‌കാരം സ്വന്തമാക്കിയിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss