|    Jul 27 Thu, 2017 10:27 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ലാഹോറില്‍ ഫാക്ടറി കെട്ടിടം തകര്‍ന്ന് 18 മരണം

Published : 6th November 2015 | Posted By: SMR

ഇസ്‌ലാമാബാദ്: പാക് നഗരമായ ലാഹോറില്‍ നിര്‍മാണത്തിലുള്ള നാലുനില ഫാക്ടറി കെട്ടിടം തകര്‍ന്ന് 18 പേര്‍ മരിച്ചു. 70 പേര്‍ക്കു പരിക്കേറ്റു. നൂറിലേറെപ്പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണു കരുതുന്നത്.
വ്യാഴാഴ്ച രാവിലെ വരെ 16 പേരുടെ മൃതദേഹങ്ങള്‍ പുറത്തെടുത്തിട്ടുണ്ട്. ലാഹോറിലെ സുന്ദര്‍ വ്യവസായ പാര്‍ക്കിലാണ് അപകടം. കെട്ടിടത്തിന്റെ നാലാംനിലയില്‍ തൊഴിലാളികള്‍ നിര്‍മാണപ്രവൃത്തിയില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കെയാണ് അപകടമുണ്ടായത്. മൂന്നുനില നിര്‍മിക്കാന്‍ മാത്രമാണ് അനുമതിയുണ്ടായിരുന്നത്.
ഇവിടെ ചെറിയ കുട്ടികളെക്കൊണ്ട് ജോലിചെയ്യിച്ചിരുന്നതായും റിപോര്‍ട്ടുണ്ട്.അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കാന്‍ വന്‍ രക്ഷാപ്രവര്‍ത്തനങ്ങളാണു നടന്നുവരുന്നത്. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തിന്റെ സഹായവുമുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക