|    Jul 20 Fri, 2018 8:12 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ലാഹോറില്‍ ഇനി ക്രിക്കറ്റ് വെടിക്കെട്ട് : ലോക ഇലവന്‍- പാകിസ്താന്‍ മല്‍സരം ഇന്ന് മുതല്‍

Published : 12th September 2017 | Posted By: fsq

 

ലാഹോര്‍: പാകിസ്താനും ലോക ഇലവനും തമ്മിലുള്ള മൂന്ന് മല്‍സര ട്വന്റി പരമ്പരയ്ക്ക് ഇന്ന് ലാഹോറില്‍ തുടക്കം. 2009 മാര്‍ച്ചില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന് നേരെയുണ്ടായ ആക്രമണത്തിന് ശേഷം പാകിസ്താനില്‍ എടുത്തുപറയാവുന്ന ആഭ്യന്തര മല്‍സരങ്ങള്‍ നടന്നിട്ടില്ല. ഇംഗ്ലണ്ട് ടീം പാകിസ്താനില്‍ കളിച്ചെങ്കിലും പല പ്രമുഖ താരങ്ങളും ആക്രമണ ഭീഷണിയെത്തുടര്‍ന്ന്  പങ്കെടുത്തിരുന്നില്ല. ഐസിസി ചാംപ്യന്‍സ് ട്രോഫി കിരീടം നേടി ക്രിക്കറ്റിലേക്ക് ശക്തമായി തിരിച്ചെത്തിയ പാക് ടീമിനെ സര്‍ഫറാസ് അഹമ്മദ് നയിക്കുമ്പോള്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഫഫ് ഡുപ്ലെസിസാണ് ലോക ഇലവനെ നയിക്കുന്നത്. ദക്ഷിണാഫ്രിക്ക, ആസ്‌ത്രേലിയ, ഇംഗ്ലണ്ട്, ബംഗ്ലാദേശ്, ശ്രീലങ്ക, വിന്‍ഡീസ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള 14 താരങ്ങളാണ് ലോക ഇലവന്‍ ടീമില്‍ അണിനിരക്കുന്നത്.———————ഡുപ്ലെസിസിനെക്കൂടാതെ വെടിക്കെട്ട് ഓപണര്‍ ഹാഷിം അംല, ഡേവിഡ് മില്ലര്‍, സ്പിന്‍ ബൗളര്‍ ഇമ്രാന്‍ താഹിര്‍, ഫാസ്റ്റ് ബൗളര്‍ മോണി മോര്‍ക്കല്‍ എന്നിവരാണ് ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ളത്. ആസ്‌ത്രേലിയയില്‍ നിന്ന് ജോര്‍ജ് ബെയ്‌ലിക്കൊപ്പം ടിം പെയ്ന്‍, ബെന്‍ കട്ടിങ് എന്നിവര്‍ കളിക്കുമ്പോള്‍ ഇംഗ്ലണ്ടില്‍ നിന്ന് പോള്‍ കോളിങ്‌വുഡ് മാത്രമാണ് ലോക ഇലവനില്‍ കളിക്കുന്നത്. ബംഗ്ലാദേശില്‍ നിന്ന് ബാറ്റ്‌സ്മാന്‍ തമിം ഇക്ബാലും ശ്രീലങ്കയില്‍ നിന്ന് ഓള്‍റൗണ്ടര്‍ തിസാര പെരേരയും ലോക ഇലവനുവേണ്ടി കളിക്കുന്നുണ്ട്. ന്യൂസിലന്‍ഡില്‍ നിന്ന് ഗ്രാന്റ് ഇലിയറ്റും വിന്‍ഡീസ് നിരയില്‍ നിന്ന് ഡാരന്‍ സമിയും സ്പിന്നര്‍ സാമുവല്‍ ബദ്രിയുമാണ് ലോക ഇലവനില്‍ കളിക്കുന്ന മറ്റ് താരങ്ങള്‍. ഐസിസിയുടെയും പിസിബിയുടെയും നേതൃത്വത്തില്‍ ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് ലാഹോറില്‍ ഒരുക്കിയിരിക്കുന്നത്. —അതേസമയം പാകിസ്താന്‍ നിരയില്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് അമീര്‍ കളിക്കില്ല. ചാംപ്യന്‍സ് ട്രോഫി താരം ഫഖര്‍ സമാന്‍, അഹമ്മദ് ഷഹ്‌സാദ്, ബാബര്‍ അസാം, ഷുഹൈബ് മാലിക്, ഉമര്‍ അമീന്‍, ഇമാദ് വാസിം, ഷദാബ് ഖാന്‍, മുഹമ്മദ് നവാസ്, ഫഹീം അഷറഫ്, ഹസന്‍ അലി, അമീന്‍ യമിന്‍, റൂമന്‍ റയീസ്, ഉസ്മാന്‍ ഖാന്‍, സൊഹൈല്‍ ഖാന്‍ തുടങ്ങിയവരും അണിനിരക്കുന്നുണ്ട്. പരമ്പരയിലെ രണ്ടാം മല്‍സരം ഈ മാസം 13നും മൂന്നാം മല്‍സരം 15നും നടക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss