|    Jul 23 Mon, 2018 6:00 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ലാഹോര്‍ : വോട്ടെടുപ്പ് പൂര്‍ത്തിയായി

Published : 18th September 2017 | Posted By: fsq

 

ലാഹോര്‍: പാകിസ്താനിലെ  ലാഹോര്‍ നാഷനല്‍ അസംബ്ലി— സീറ്റിലേക്കുള്ള വോട്ടെടുപ്പ് പൂര്‍ത്തിയായി. പാനമ അഴിമതിക്കേസ് വിധിയെത്തുടര്‍ന്ന് അയോഗ്യനായ മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫ് രാജിവച്ച ഒഴിവിലേക്കാണു തിരഞ്ഞെടുപ്പ്. ശരീഫിന്റെ പത്‌നി കുല്‍സൂം നവാസാണ് ഭരണകക്ഷി പിഎംഎല്‍ (എന്‍) സ്ഥാനാര്‍ഥിയായി ഉപതിരഞ്ഞെടുപ്പില്‍ ജനവിധി തേടുന്നത്. അര്‍ബുദ രോഗബാധയെത്തുടര്‍ന്ന് ലണ്ടനില്‍ ചികില്‍സയിലായിരുന്നു കുല്‍സൂം. ഈ സാഹചര്യത്തില്‍ ശരീഫിന്റെ മകള്‍ മര്‍യം നവാസാണ് കുല്‍സൂമിനായുള്ള തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആദ്യഘട്ടത്തില്‍ നേതൃത്വം നല്‍കിയത്. 44 സ്ഥാനാര്‍ഥികളാണ് മണ്ഡലത്തില്‍നിന്ന് ജനവിധി തേടുന്നത്. ഇന്നലെ രാവിലെ എട്ടു മണിമുതല്‍ വൈകീട്ട് അഞ്ചുമണിവരെയായിരുന്നു വോട്ടെടുപ്പ്. പിഎംഎല്‍ (എന്‍)ഉം പ്രതിപക്ഷത്തെ പാകിസ്താന്‍ തെഹ്‌രീകെ ഇന്‍സാഫ് (പിടിഐ) പാര്‍ട്ടിയും തമ്മിലാണ് പ്രധാന മല്‍സരം. ഡോക്ടര്‍ യാസ്മിന്‍ റാഷിദാണ് പിടിഐ സ്ഥാനാര്‍ഥി. പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) സ്ഥാനാര്‍ഥിയായി ഫൈസല്‍ മിറും ലാഹോറില്‍ ജനവിധി തേടുന്നു. വോട്ടെടുപ്പ് പ്രക്രിയ സമാധാനപരമായിരുന്നെന്നു പാകിസ്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. 220 വോട്ടെടുപ്പ് കേന്ദ്രങ്ങളാണ് കമ്മീഷന്‍ സജ്ജമാക്കിയത്. 3,21,786 വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു. ചില വോട്ടെടുപ്പ് കേന്ദ്രങ്ങളില്‍  ബയോമെട്രിക് തിരിച്ചറിയല്‍ സംവിധാനമുള്ള വോട്ടിങ് യന്ത്രങ്ങള്‍ പരീക്ഷിച്ചു. 39 പോളിങ് കേന്ദ്രങ്ങളിലായി ഇത്തരം 100 യന്ത്രങ്ങളാണ് സ്ഥാപിച്ചത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss