|    Apr 25 Wed, 2018 12:32 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ലാഹോര്‍ പ്രസ്താവന നിഷേധിച്ച് ചൈന

Published : 27th September 2016 | Posted By: SMR

ബെയ്ജിങ്: വിദേശ ആക്രമണമുണ്ടായാല്‍ സഹായിക്കുമെന്ന് ചൈനീസ് നയതന്ത്രജ്ഞന്‍ പാകിസ്താനു നല്‍കിയ ഉറപ്പിനെക്കുറിച്ച് അറിയില്ലെന്നു ചൈന. ലാഹോറിലെ ചൈനീസ് നയതന്ത്രജ്ഞന്‍ ഇക്കാര്യത്തില്‍ ഉറപ്പുനല്‍കിയതായി പാക് പത്രം ഡോണ്‍ ആണ് റിപോര്‍ട്ട് ചെയ്തത്. എന്നാല്‍, ഇക്കാര്യം അറിയില്ലെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് ജെങ് ഷുവാങ് മാധ്യമങ്ങളോടു പറഞ്ഞു.
ഏതെങ്കിലും തരത്തില്‍ വിദേശരാജ്യങ്ങളില്‍നിന്നു പാകിസ്താനു നേരെ ആക്രമണമുണ്ടായാല്‍ ചൈന സഹായിക്കുമെന്ന് യു ബോറന്‍ പറഞ്ഞതായാണ് പഞ്ചാബ് പ്രവിശ്യാ മുഖ്യമന്ത്രി മാധ്യമങ്ങളെ അറിയിച്ചത്. കശ്മീരിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് കശ്മീരി ജനങ്ങളുടെ താല്‍പര്യപ്രകാരമാവണമെന്നും അദ്ദേഹം പറഞ്ഞതായി റിപോര്‍ട്ട് വന്നിരുന്നു. എന്നാല്‍, ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ചര്‍ച്ചയിലൂടെ മാത്രമേ കശ്മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കൂവെന്നതാണ് ചൈനയുടെ ഇപ്പോഴത്തെ നിലപാട്.
വിഷയത്തില്‍ ചൈനയുടെ നിലപാട് ഉറച്ചതാണ്. അയല്‍രാജ്യമെന്ന നിലയില്‍ ഇന്ത്യയോടും പാകിസ്താനോടും ചൈനയ്ക്കു കൂറുണ്ട്. അതിനാല്‍ ഇരുരാജ്യങ്ങളും പരസ്പരം ചര്‍ച്ചയിലൂടെ പ്രശ്‌നത്തിനു പരിഹാരം കാണേണ്ടതുണ്ട്- ജെങ് പറഞ്ഞു. കശ്മീര്‍ പ്രശ്‌നത്തെക്കുറിച്ചുള്ള ചോദ്യത്തിന്, അതു ചരിത്രപ്രാധാന്യമുള്ള വിഷയമാണെന്നും ഇരുരാജ്യങ്ങളും സമാധാനപരമായ ചര്‍ച്ചയിലൂടെ അതിനു പരിഹാരം കാണുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss