|    Oct 23 Tue, 2018 12:40 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ലാഹോര്‍ ഉപതിരഞ്ഞെടുപ്പില്‍ കുല്‍സൂം നവാസിന് ജയം

Published : 19th September 2017 | Posted By: fsq

 

ലാഹോര്‍: പാകിസ്താനിലെ ലാഹോര്‍ ദേശീയ അസംബ്ലി സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പില്‍ മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന്റെ പത്‌നി കുല്‍സൂം നവാസിന് (66) ജയം. ഭരണകക്ഷി പാകിസ്താന്‍ മുസ്‌ലിംലീഗ്-നവാസ് വിഭാഗം (പിഎംഎല്‍-എന്‍) സ്ഥാനാര്‍ഥിയായി ജനവിധി തേടിയ കുല്‍സൂം നവാസ് 61,254 വോട്ട് നേടിയതായാണ് അനൗദ്യോഗിക കണക്കുകള്‍. മുഖ്യ എതിരാളി പാകിസ്താന്‍ തെഹ്‌രീകെ ഇന്‍സാഫ് (പിടിഐ) സ്ഥാനാര്‍ഥിക്ക് 47,066 വോട്ട് ലഭിച്ചു. തിരഞ്ഞെടുപ്പിന്റെ ഔദ്യോഗിക ഫലം പുറത്തുവന്നിട്ടില്ല. പാനമ അഴിമതിക്കേസില്‍ കോടതി അയോഗ്യനാക്കിയതിനെ തുടര്‍ന്നു നവാസ് ശരീഫ് രാജി വച്ച ഒഴിവിലേക്കാണു ലാഹോറില്‍ ഉപതിരഞ്ഞെടുപ്പ് നടത്തിയത്. കാന്‍സര്‍ ബാധ കണ്ടെത്തിയതിനെ തുടര്‍ന്നു ലണ്ടനില്‍ ചികില്‍സയിലായിരുന്ന കുല്‍സൂമിനു വേണ്ടി മകള്‍ മര്‍യം നവാസായിരുന്നു തിരഞ്ഞെടുപ്പ് പ്രചാരണത്തിനു നേതൃത്വം നല്‍കിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss