|    Jan 18 Wed, 2017 1:41 pm
FLASH NEWS

ലാവ്‌ലിന്‍: മുഖ്യമന്ത്രിയുടെ നീക്കം സ്വന്തം പാര്‍ട്ടിക്കാരെ ലക്ഷ്യമിട്ടെന്ന് പിണറായി

Published : 14th January 2016 | Posted By: G.A.G

PINARAYI_VIJAYAN-new

കാസര്‍കോഡ് : ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രിയുടെ നീക്കം സ്വന്തം പാര്‍ട്ടിയിലെത്തന്നെ ചിലരെ ലക്ഷ്യമിട്ടാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. തിരഞ്ഞെടുപ്പ്് അടുക്കുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ അഴിച്ചുവിടുന്നത് ബോധപൂര്‍വമാണെന്നും അദ്ദേഹം ആരോപിച്ചു.

താന്‍ നയിക്കുന്ന നവകേരളായാത്ര നാളെ ആരംഭിക്കാനിരിക്കേ കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതപ്രദേശങ്ങളില്‍ സന്ദര്‍ശനത്തിനെത്തിയതായിരുന്നു പിണറായി. കേസില്‍ സിബിഐ സമര്‍പ്പിച്ച പുനപരിശോധനാ ഹരജി വേഗത്തില്‍ തീര്‍പ്പാക്കാന്‍ ആവശ്യപ്പെട്ട്് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയെക്കുറിച്ച് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന മുഖ്യമന്ത്രിയുടെ വാദം വിചിത്രമാണെന്നും അദ്ദേഹം ആരോപിച്ചു. ഹരജി നല്‍കിയതിന് പിന്നിലെന്താണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞുകഴിഞ്ഞുവെന്നും ലാവ്‌ലിന്‍ കേസിന്റെ കാലം നേരത്തേ കഴിഞ്ഞതാണെന്നും പിണറായി പറഞ്ഞു. കാസര്‍കോട്ടെത്തിയ പിണറായി പെര്‍ല ബഡ്‌സ് സ്്കൂളിലും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ വീടുകളിലും സന്ദര്‍ശനം നടത്തി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 109 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക