|    Nov 15 Thu, 2018 5:53 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് ജനുവരിയിലേക്കു മാറ്റി

Published : 3rd November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ ആരോപണവിധേയരായ എസ്എന്‍സി ലാവ്‌ലിന്‍ അഴിമതിക്കേസ് പരിഗണിക്കുന്നത് സുപ്രിംകോടതി ജനുവരിയിലേക്ക് മാറ്റി. പിണറായി ഉള്‍പ്പെടെ മൂന്ന് പ്രതികളെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരേ സിബിഐ നല്‍കിയ അപ്പീലും വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധിക്കെതിരേ കെഎസ്ഇബി മുന്‍ ഉദ്യോഗസ്ഥരായ കസ്തൂരിരംഗ അയ്യര്‍, കെ ജി രാജശേഖരന്‍ നായര്‍, ആര്‍ ശിവദാസന്‍ എന്നിവര്‍ നല്‍കിയ ഹരജികളും കോടതി ഒരുമിച്ച് പരിഗണിക്കും. അന്തിമവാദം എപ്പോള്‍ തുടങ്ങാമെന്ന കാര്യം ജനുവരി രണ്ടാംവാരം അറിയിക്കാമെന്ന് സുപ്രിംകോടതി വ്യക്തമാക്കി.
തന്റെ കക്ഷിക്ക് അനുകൂലമായി രണ്ടു കോടതികളുടെ വിധികളുണ്ടെന്നും അതിനാല്‍ ഹരജികള്‍ വേഗത്തില്‍ പരിഗണിച്ച് തീര്‍പ്പുണ്ടാക്കണമെന്നും പിണറായി വിജയനു വേണ്ടി ഹാജരായ അഭിഭാഷകന്‍ വി ഗിരി ആവശ്യപ്പെട്ടു. എന്നാല്‍, വാദം കേട്ട് അപ്പീലുകള്‍ തീര്‍പ്പാക്കേണ്ടതുണ്ടെന്ന് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
കെഎസ്ഇബി ഉദ്യോഗസ്ഥര്‍ നല്‍കിയ ഹരജികളില്‍ സിബിഐ ഇതിനോടകം കോടതിയില്‍ മറുപടി സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. ഇതില്‍ പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതുവരെ മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്തിട്ടില്ല.
എസ്എന്‍സി ലാവ്‌ലിന്‍ അഴിമതിക്കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിചാരണ നേരിടണമെന്ന് വ്യക്തമാക്കിയാണ് സിബിഐ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്. പിണറായി വൈദ്യുതിമന്ത്രിയായിരിക്കെ നിലവില്‍വന്ന കരാറിലൂടെ കെഎസ്ഇബിക്കു നഷ്ടവും ലാവ്‌ലിന്‍ കമ്പനിക്ക് വന്‍ ലാഭവും ഉണ്ടായിട്ടുണ്ടെന്നാണ് സിബിഐ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss