|    Dec 17 Mon, 2018 4:41 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് വീണ്ടും മാറ്റി

Published : 5th July 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: എസ്എന്‍സി ലാവ്‌ലിന്‍ അഴിമതിക്കേസ് പരിഗണിക്കുന്നത് സുപ്രിംകോടതി വീണ്ടും മാറ്റിവച്ചു. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ ആരോപണവിധേയരായ കേസില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ അന്വേഷണ ഏജന്‍സിയായ സിബിഐയും എതിര്‍കക്ഷികളും കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് നാലാഴ്ചത്തേക്ക് നീട്ടിവയ്ക്കുന്നതായി ജസ്റ്റിസ് എന്‍ വി രമണ, ജസ്റ്റിസ് അബ്ദുല്‍ നസീര്‍ എന്നിവരുടെ ബെഞ്ച് അറിയിക്കുകയായിരുന്നു.
പിണറായി അടക്കം മൂന്നു പേരെ കേസില്‍ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരായി സിബിഐ നല്‍കിയ ഹരജിയിലാണ് കോടതിയുടെ നടപടി. കേസില്‍ കുറ്റക്കാരാണെന്നു ഹൈക്കോടതി കണ്ടെത്തിയ കെഎസ്ഇബി മുന്‍ ഉദ്യോഗസ്ഥര്‍ നല്‍കിയ ഹരജിയും പരിഗണനയിലുണ്ട്്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss