|    Dec 17 Mon, 2018 10:14 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് ഒരുമാസത്തേക്ക് നീട്ടി

Published : 13th August 2016 | Posted By: SMR

കൊച്ചി: ലാവ്‌ലിന്‍ കേസില്‍ സിബിഐ നല്‍കിയ റിവിഷന്‍ ഹരജി പരിഗണിക്കുന്നത് ഹൈക്കോടതി ഒരുമാസത്തേക്കു നീട്ടി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ സിബിഐ പ്രത്യേക കോടതി വിധിക്കെതിരേയാണ് റിവിഷന്‍ ഹരജി.
സിബിഐക്ക് വേണ്ടി അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ (എഎസ്ജി) വാദം നടത്തുമെന്നും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനും കേസ് പഠിക്കാനും സാവകാശം അനുവദിക്കണമെന്നും സിബിഐ ആവശ്യപ്പെട്ടു.  തുടര്‍ന്നാണു ഹരജി മാറ്റിയത്. കക്ഷിചേരാന്‍ സമര്‍പ്പിച്ച ഹരജികളെല്ലാം തള്ളിയ കോടതി, സിബിഐയുടെ റിവിഷന്‍ ഹരജി മാത്രമേ പരിഗണിക്കേണ്ടതുള്ളൂവെന്ന് വ്യക്തമാക്കിയിരുന്നു. ക്രൈം ടി പി നന്ദകുമാര്‍, വി എസിന്റെ പേഴ്‌സനല്‍ സ്റ്റാഫ് അംഗമായിരുന്ന കെ എം ഷാജഹാന്‍, ബാലാനന്ദന്‍ കമ്മിറ്റി അംഗമായിരുന്ന കെ ആര്‍ ഉണ്ണിത്താന്‍ എന്നിവരുടെ റിവിഷന്‍ ഹരജികളും സിബിഐയുടെ ഹരജിയില്‍ കക്ഷിചേരാന്‍ പാല ജീവന്‍ ഉള്‍പ്പെടെ നല്‍കിയ രണ്ട് ഹരജികളുമാണ് നേരത്തെ തള്ളിയത്.
അന്വേഷണ ഏജന്‍സിയായ സിബിഐ തന്നെ റിവിഷന്‍ ഹരജി നല്‍കിയ സാഹചര്യത്തില്‍ മറ്റുള്ളവ അപ്രസക്തമാണെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. സോളിസിറ്റര്‍ ജനറലിന് വാദത്തിന് അവസരമുണ്ടാക്കുന്നതിന് രണ്ടുമാസം കഴിഞ്ഞ് കേസ് പരിഗണിക്കാന്‍ മാറ്റുകയും ചെയ്തു. തുടര്‍ന്നാണ് ഇന്നലെ കേസ് പരിഗണനയ്‌ക്കെത്തിയത്. എഎസ്ജിക്ക് ഹാജരാവാന്‍ സൗകര്യപ്രദമായ ദിവസം അറിയിച്ച ശേഷം മാത്രം അടുത്ത സിറ്റിങ് തിയ്യതി നിശ്ചയിക്കാനാണു നിര്‍ദേശം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss