|    Jul 26 Wed, 2017 10:22 pm
FLASH NEWS
Home   >  Kerala   >  

ലാവ്‌ലിന്‍ കേസില്‍ പിണറായിയെ കുറ്റവിമുക്തനാക്കിയതിനെതിരേ സര്‍ക്കാര്‍ ഹൈക്കോടതിയില്‍

Published : 13th January 2016 | Posted By: swapna en

pinnarai-vijayan

കൊച്ചി: ലാവ്‌ലിന്‍ കേസില്‍ പിണറായിയെ കുറ്റവിമുക്തനാക്കിയതിനെതിരേ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കി. ലാവ്‌ലിന്‍ വിധി റദ്ദ് ചെയ്യണമെന്ന് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെടും. സര്‍ക്കാരിനു വേണ്ടി ഡിജിപി ആസിഫലി ഹൈക്കോടതിയില്‍ ഹാജരാകും. സിബിഐ പ്രത്യേക കോടതി നേരത്തെ പിണറായിയെയും മറ്റു പ്രതികളെയും കുറ്റവിമുക്തരാക്കിയിരുന്നു. ടെന്‍ഡറില്ലാതെ കരാര്‍ നല്‍കിയത് ചട്ടവിരുദ്ധമെന്നും സര്‍ക്കാര്‍ ഹരജിയില്‍ പറഞ്ഞു. പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യൂത പദ്ധതികളുടെ നവീകരണവുമായി ബന്ധപ്പെട്ട് 86.25 കോടിയുടെ ക്രമക്കേട് നടന്നതാണ് പ്രമാദമായ ലാവ്‌ലിന്‍ കേസ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക