|    Jun 24 Sat, 2017 7:13 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ലാവ്‌ലിന്‍: അന്തിമവാദം ഡിസംബര്‍ 15ന്

Published : 30th November 2016 | Posted By: SMR

കൊച്ചി: ലാവ്‌ലിന്‍ അഴിമതിക്കേസില്‍ അന്തിമവാദം ഡിസംമ്പര്‍ 15ന് ഹൈക്കോടതിയില്‍ ആരംഭിക്കും. കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തനാക്കിയ കോടതിവിധിക്കെതിരേ സിബിഐ സമര്‍പ്പിച്ച റിവിഷന്‍ ഹരജിയാണ് ഡിസംബര്‍ 15ന് അന്തിമവാദം ആരംഭിക്കാന്‍ ഹൈക്കോടതി മാറ്റിയത്.
കേസില്‍ അന്തിമവാദം ആരംഭിക്കേണ്ടതു സംബന്ധിച്ചു കക്ഷികളോടു കോടതി ഇന്നലെ കേസ് പരിഗണിക്കവേ അഭിപ്രായം ആരാഞ്ഞു. തുടര്‍ന്നാണ് 15ലേക്കു മാറ്റിയത്. 1996 മുതല്‍ പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരിക്കെ പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണവുമായി ബന്ധപ്പെട്ട് ലാവ്‌ലിന്‍ കമ്പനിയുമായുണ്ടാക്കിയ കരാറാണു പിന്നീട് കേസിനിടയാക്കിയ ആരോപണങ്ങള്‍ക്കു കാരണമായത്. കരാറിലൂടെ പൊതുഖജനാവിന് 374 കോടി രൂപയുടെ നഷ്ടം വന്നിട്ടുണ്ടെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. എന്നാല്‍, 2013 നവംബറില്‍ പിണറായി അടക്കം പ്രതികളെ കുറ്റവിമുക്തരാക്കി തിരുവനന്തപുരം സിബിഐ കോടതി ഉത്തരവിട്ടു. ഈ വിധിക്കെതിരേ സിബിഐ ഹൈക്കോടതിയില്‍ റിവിഷന്‍ ഹരജി നല്‍കുകയായിരുന്നു. ഹരജിയില്‍ അന്തിമ വാദം തുടങ്ങാന്‍ തയ്യാറെന്ന് സിബിഐ കോടതിയെ അറിയിച്ചിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക