|    Oct 17 Tue, 2017 8:32 pm
FLASH NEWS
Home   >  News now   >  

ലാവലിന്‍ കേസ്: സ്വകാര്യ ഹരജികള്‍ ഹൈക്കോടതി തള്ളി

Published : 9th June 2016 | Posted By: sdq

Kerala-High-Court

ലാവലിന്‍ കേസിലെ സ്വകാര്യ ഹരജികള്‍ ഹൈക്കോടതി തള്ളി. റിവിഷന്‍ ഹരജികള്‍ നല്‍കാന്‍ സിബിഐയ്ക്ക് മാത്രമെ അവകാശമുള്ളുവെന്ന് ഹൈക്കോടതി വ്യക്തമാക്കി.
സിബിഐയെ സഹായിക്കുന്ന ഒരു തെളിവുകളും ഹരജിക്കാര്‍ക്ക് നല്‍കാനായിട്ടില്ല. ഹരജിക്കാര്‍ക്ക് പുതിയ തെളിവുകള്‍ നല്‍കാനാവുമെന്ന് കരുതുന്നില്ലെന്നും കോടതി പറഞ്ഞു.

റിവിഷന്‍ ഹരജികള്‍ വേഗം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജികളിലാണ് ജസ്റ്റിസ് ബി. കെമാല്‍ പാഷയുടെ ബെഞ്ച് തള്ളിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ സി.ബി.ഐ കോടതി വിധിക്കെതിരായ റിവിഷന്‍ ഹരജികളാണിവ. ഇതില്‍ പ്രധാന ഹരജി സി.ബി.ഐയുടേതാണ്. ഇത് മാത്രമെ ഇനി കോടതി പരിഗണിക്കുകയുള്ളു. സിബിഐ അന്വേഷണം നടക്കുന്ന സമയത്തോ കുറ്റപത്രം സമര്‍പ്പിച്ച സമയത്തോ വിചാരണ വേളയിലോ ഹരജിക്കാര്‍ക്ക് പരാതിയുണ്ടായിരുന്നില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക