|    Mar 25 Sat, 2017 1:30 pm

ലാവലിന്‍ കേസ് പരിഗണിക്കുന്നത് വീണ്ടും മാറ്റി

Published : 24th September 2016 | Posted By: SMR

കൊച്ചി: ലാവലിന്‍ കേസില്‍ സിബിഐ നല്‍കിയ പുനഃപരിശോധനാ ഹരജി ഹൈക്കോടതി ഒന്നര മാസത്തിനു ശേഷം പരിഗണിക്കാനായി മാറ്റി. സിബിഐക്കു വേണ്ടി അഡീഷനല്‍ സോളിസിറ്റര്‍ ജനറലാണ് ഹാജരാവുന്നതെന്നും കുറച്ചു ദിവസം കൂടി സാവകാശം അനുവദിക്കണമെന്നുമുള്ള ആവശ്യം പരിഗണിച്ചാണ് നടപടി. വാദത്തിനായി നവംബര്‍ 11നാണ് മാറ്റിയത്.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനും കേസ് പഠിക്കാനും സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തേ രണ്ടുതവണ കേസ് മാറ്റിവെപ്പിച്ചിരുന്നു. കേസ് ഇന്നലെയും പരിഗണനയ്‌ക്കെത്തിയപ്പോള്‍ ഈ നിലപാട് സിബിഐക്കു വേണ്ടി അറിയിച്ചു. കക്ഷിചേരാന്‍ സമര്‍പ്പിച്ച ഹരജികളെല്ലാം തള്ളിയ കോടതി സിബിഐയുടെ പുനഃപരിശോധനാ ഹരജി മാത്രമേ പരിഗണിക്കേണ്ടതുള്ളൂവെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു.

(Visited 29 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക