|    Mar 23 Thu, 2017 7:54 am
FLASH NEWS

ലാല്‍ചൗക്ക് മാര്‍ച്ച് തടഞ്ഞു; മിര്‍വായിസ് അറസ്റ്റില്‍; കശ്മീര്‍ മരണം 56 ആയി

Published : 14th August 2016 | Posted By: SMR

ശ്രീനഗര്‍: വീട്ടുതടങ്കല്‍ ഭേദിച്ച് ലാല്‍ചൗക്കിലേക്ക് മാര്‍ച്ച് ചെയ്യാന്‍ ശ്രമിച്ച ഹുര്‍രിയത്ത് കോണ്‍ഫറന്‍സ് നേതാവ് മിര്‍വായിസ് ഉമര്‍ ഫാറൂഖിനെ പോലിസ് അറസ്റ്റ് ചെയ്തു. ഐക്യരാഷ്ട്രസഭാ പ്രമേയങ്ങള്‍ക്കനുസൃതമായി ജമ്മു കശ്മീരിന് സ്വയംനിര്‍ണയാവകാശം നല്‍കണമെന്നാവശ്യപ്പെട്ട് ഇന്നലെയും ഇന്നും ലാല്‍ചൗക്ക് മാര്‍ച്ച് നടത്താന്‍ ഹുര്‍രിയത്ത് കോണ്‍ഫറന്‍സിന്റെ ഇരുവിഭാഗവും ജെകെഎല്‍എഫുമാണ് ആഹ്വാനം ചെയ്തിരുന്നത്.
ഹുര്‍രിയത്ത് കോണ്‍ഫറന്‍സ് നേതാവ് ഗീലാനി അദ്ദേഹത്തിന്റെ ഹൈദര്‍പുര വസതിയില്‍ വീട്ടുതടങ്കലിലാണ്. ഹിസ്ബുല്‍ മുജാഹിദ്ദീന്‍ നേതാവ് ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനെതുടര്‍ന്ന് ജെകെഎല്‍എഫ് നേതാവ് യാസീന്‍ മാലിക് ശ്രീനഗര്‍ സെന്‍ട്രല്‍ ജയിലിലാണ്. സ്വാതന്ത്ര്യവും അവകാശ പുനസ്ഥാപനവുമാണ് കശ്മീരിലെ ജനങ്ങള്‍ ആവശ്യപ്പെടുന്നതെന്ന് അറസ്റ്റിന് മുമ്പ് മിര്‍വായിസ് പറഞ്ഞു.
തൊഴിലോ കരാറുകളോ സബ്‌സിഡിയോ അവര്‍ ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ല. അതിനാല്‍ കേന്ദ്രസര്‍ക്കാര്‍ ചുവരെഴുത്ത് വായിക്കണം. കശ്മീരിലെ ചിലര്‍ക്ക് വഴിതെറ്റി എന്നാണ് കേന്ദ്രം പറയുന്നത്. അങ്ങനെയെങ്കില്‍ ജനങ്ങള്‍ എന്താണ് ആഗ്രഹിക്കുന്നതെന്നറിയാന്‍ ഹിതപരിശോധന നടത്താനുള്ള വലിയ അവസരമാണ് വന്നിരിക്കുന്നത്-അദ്ദേഹം പറഞ്ഞു.
അതേസമയം, ശ്രീനഗര്‍ ജില്ലയിലും അനന്ത്‌നാഗ് പട്ടണത്തിലും കര്‍ഫ്യൂ തുടരുകയാണ്. വെടിവയ്പില്‍ പരിക്കേറ്റ ഒരു യുവാവ് കൂടി ഇന്നലെ മരിച്ചതോടെ മരണം 56 ആയി. മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താഴ്‌വരയിലുടനീളം വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്.

(Visited 103 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക