|    Jul 21 Sat, 2018 11:36 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ലാലുവിന്റെ മകളുടെ ഫാം ഹൗസ് ഇഡി കണ്ടുകെട്ടി

Published : 6th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ മകളും രാജ്യസഭാംഗവുമായ മിസ ഭാരതിയുടെ ഉടമസ്ഥതയിലുള്ള ഡല്‍ഹിയിലെ ഫാം ഹൗസ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. മിസ ഭാരതിയും ഭര്‍ത്താവ് ശൈലേഷ് കുമാറും ഡയറക്ടര്‍മാരായ കമ്പനിയുടെ അനധികൃത പണമിടപാടുമായി ബന്ധപ്പെട്ട കേസിലാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ നടപടി. മിസ ഭാരതിയും ഭര്‍ത്താവും ഡയറക്ടര്‍മാരായ മിഷൈല്‍ പാക്കേഴ്‌സ് ആന്‍ഡ് പ്രിന്റേഴ്‌സിന്റെ പേരില്‍ സൗത്ത് വെസ്റ്റ് ഡല്‍ഹിയിലെ ബിജ്‌വാസനില്‍ വാങ്ങിയ ഫാം ഹൗസാണ് ഇഡി കണ്ടുകെട്ടിയത്. 2008-09ല്‍ കള്ളപ്പണം വെളുപ്പിക്കുന്നതിന്റെ ഭാഗമായി 1.2 കോടി രൂപയ്ക്കാണ് ഈ ഫാം ഇവര്‍ വാങ്ങിയതെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തിയിരിക്കുന്നത്. നേരത്തേ, തങ്ങളുടെ കമ്പനികള്‍ സംബന്ധിച്ചും അവയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും മിസ ഭാരതിയില്‍ നിന്നും ഭര്‍ത്താവില്‍ നിന്നും എന്‍ഫോഴ്‌സ്‌മെന്റ് വിശദീകരണം തേടിയിരുന്നു. മിസ ഭാരതിയുടെ കമ്പനികളുമായി ബന്ധമുണ്ടെന്ന് കരുതുന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റ് രാജേഷ് അഗര്‍വാളിനെ നേരത്തേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തിരുന്നു. ലാലുപ്രസാദ് യാദവിന്റെയും മക്കളുടെയും ബിഹാറിലെയും ഡല്‍ഹിയിലെയും വസതികളില്‍ സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും റെയ്ഡ് നടത്തിയിരുന്നു. തനിക്കും കുടുംബത്തിനുമെതിരേ നടക്കുന്ന റെയ്ഡുകളും അന്വേഷണങ്ങളും രാഷ്ട്രീയപ്രേരിതമാണെന്ന് ലാലു ആരോപിച്ചിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss