|    Nov 20 Tue, 2018 6:56 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ലാലുവിന്റെ ജാമ്യം നീട്ടില്ല; 30നകം കീഴടങ്ങണം

Published : 25th August 2018 | Posted By: kasim kzm

റാഞ്ചി: കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട കേസില്‍ ശിക്ഷിക്കപ്പെട്ട ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ ജാമ്യം നീട്ടാന്‍ ജാര്‍ഖണ്ഡ് ഹൈക്കോടതി വിസമ്മതിച്ചു. ഈ മാസം 30നകം സിബിഐ കോടതിയില്‍ കീഴടങ്ങാന്‍ ജസ്റ്റിസ് അപ്രേശ് കുമാര്‍സിങ് ലാലുവിനു നിര്‍ദേശം നല്‍കി. ലാലുവിന്റെ ചികില്‍സ കണക്കിലെടുത്ത് ജാമ്യം മൂന്നു മാസത്തേക്കു നീട്ടണമെന്നാണ് ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നത്. ലാലുവിന് ആവശ്യമായ ചികിത്സ നല്‍കാന്‍ ജാര്‍ഖണ്ഡ് സര്‍ക്കാരിനു കോടതി നിര്‍ദേശം നല്‍കി. ലാലുവിനു വേണ്ടി അഭിഷേക് മനു സിങ്‌വിയാണ് ഹാജരായത്. ലാലുവിന്റെ ജാമ്യം 27 വരെ നേരത്തേ നീട്ടിയിരുന്നു. മെയ് 11ന് ആറാഴ്ചത്തെ ജാമ്യമാണ് അനുവദിച്ചിരുന്നത്. പിന്നീട് പലപ്പോഴായി ജാമ്യം നീട്ടുകയായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss