|    Dec 14 Fri, 2018 11:13 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ലാലുവിനെ കുടുക്കിയത് അസ്താന: അലോക് വര്‍മ

Published : 20th November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ഐആര്‍സിടിസി അഴിമതിക്കേസില്‍ ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവിനെ കുടുക്കിയത് സിബിഐ സ്‌പെഷ്യല്‍ ഡയറക്ടറായിരുന്ന രാകേഷ് അസ്താനയുടെ രാഷ്ട്രീയ ഗൂഢാലോചനയായിരുന്നുവെന്ന് അലോക് വര്‍മ. പ്രധാനമന്ത്രിയുടെ ഓഫിസും ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ മോദിയും രാകേഷ് അസ്താനയെ ഉപയോഗിച്ച് രാഷ്ട്രീയ പകതീര്‍ക്കുകയായിരുന്നുവെന്ന് അലോക് വര്‍മ സിവിസി മുമ്പാകെ മൊഴി നല്‍കി.
ലാലുപ്രസാദിനെതിരേയുള്ള അഴിമതിക്കേസ് ദുര്‍ബലമാക്കാന്‍ സിബിഐ ഡയറക്ടര്‍ പ്രവര്‍ത്തിച്ചുവെന്നായിരുന്നു രാകേഷ് അസ്താന, അലോക് വര്‍മയ്‌ക്കെതിരേ ഉന്നയിച്ചിരുന്ന പ്രധാന ആരോപണം. ഇതിനു മറുപടിയായാണ് വര്‍മ ഇക്കാര്യം വ്യക്തമാക്കിയത്. ലാലുവിനെതിരായ അന്വേഷണത്തിന് നേതൃത്വം നല്‍കിയ അസ്താന രാഷ്ട്രീയപ്രേരിതമായാണു കേസ് അന്വേഷിച്ചത്. അസ്താന സുശീല്‍ മോദിയുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. കൂടാതെ, പ്രധാനമന്ത്രിയുടെ ഓഫിസിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ കേസിന്റെ അന്വേഷണ പുരോഗതി ഫോളോഅപ്പ് ചെയ്തു.
ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് ഈ കേസില്‍ സിബിഐയുടെ എല്ലാ പദ്ധതികളും മുന്‍കൂട്ടി അറിയാമായിരുന്നു. ലാലുവിന്റെ മകനും ഉപ മുഖ്യമന്ത്രിയുമായിരുന്ന തേജസ്വി യാദവിന്റെ വീട്ടിലും രണ്ടു മുന്‍ മുഖ്യമന്ത്രിമാരുടെ വീടുകളിലും സിബിഐ നടത്തിയ റെയ്ഡ് നിതീഷിന്റെ അറിവോടു കൂടി ആസൂത്രണം ചെയ്തു നടപ്പാക്കിയതാണെന്നും അദ്ദേഹം മൊഴി നല്‍കിയിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss