|    Jul 22 Sun, 2018 2:48 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ലാലുവിനും മകനും സിബിഐ സമന്‍സ്

Published : 8th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: കേന്ദ്ര റെയില്‍വേമന്ത്രിയായിരിക്കെ ക്രമക്കേടുകള്‍ നടത്തിയെന്ന കേസില്‍ ചോദ്യംചെയ്യാന്‍ ഹാജരാവണമെന്നാവശ്യപ്പെട്ട് ആര്‍ജെഡി അധ്യക്ഷന്‍ ലാലുപ്രസാദ് യാദവിനും മകനും ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവിനും സിബിഐ നോട്ടീസയച്ചു. ലാലുവിനോട് തിങ്കളാഴ്ചയും മകനോട് ചൊവ്വാഴ്ചയും നേരിട്ടു ഹാജരാവാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2006ല്‍ മന്‍മോഹന്‍ സിങ് മന്ത്രിസഭയില്‍ ലാലു പ്രസാദ് റെയില്‍വേ മന്ത്രി ആയിരിക്കെ റാഞ്ചിയിലെയും പുരിയിലെയും ബിഎന്‍ആര്‍ ഹോട്ടലുകളുടെ വികസനത്തിനും സംരക്ഷണത്തിനുമായി വിളിച്ച ടെന്‍ഡറില്‍ കൃത്രിമം നടത്തി. സുജാത ഹോട്ടല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കു കരാര്‍ നല്‍കിയതിനു പകരമായി ലാലുവിന്റെ സഹായി പ്രേംചന്ദ് ഗുപ്ത രണ്ട് ഏക്കര്‍ ഭൂമി കൈപ്പറ്റിയെന്നും ഇതു പിന്നീട് റബ്രി ദേവിയുടെയും തേജസ്വി യാദവിന്റെയും പേരിലേക്കു മാറ്റിയെന്നുമാണ് സിബിഐ ആരോപിക്കുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss