|    Oct 19 Fri, 2018 4:41 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ലാലുവിനും തേജസ്വിക്കും സിബിഐ സമന്‍സ്‌

Published : 23rd September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിനും മകള്‍ തേജസ്വി യാദവിനും സിബിഐ സമന്‍സ് അയച്ചു. സപ്തംബര്‍ 25, 26 തിയ്യതികളിലായി ചോദ്യം ചെയ്യലിനു ഹാജരാവണം എന്നാവശ്യപ്പെട്ടാണ് സമന്‍സയച്ചിരിക്കുന്നത്. രണ്ട് ഐആര്‍സിടിസി ഹോട്ടലുകളുടെ അറ്റകുറ്റപ്പണി കരാര്‍ സ്വകാര്യ സ്ഥാപനത്തിനു നല്‍കിയതിനാല്‍ കോഴ വാങ്ങിയതുമായി ബന്ധപ്പെട്ട കേസിലാണ് സിബിഐ ചോദ്യം ചെയ്യലിനു ഹാജരാവാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ലാലുവിനോട് 25നും തേജസ്വി യാദവിനോട് 26നും ഹാജരാവാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സപ്തംബര്‍ 11, 12 തിയ്യതികളില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ലാലു മാത്രമേ സിബിഐ മുമ്പാകെ ഹാജരായിരുന്നുള്ളൂ.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss