|    Dec 18 Tue, 2018 12:45 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ലാലിഗ: വലന്‍സിയക്കെതിരേ റയലിന് വിജയം

Published : 3rd December 2018 | Posted By: kasim kzm

മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ മുന്‍ ചാംപ്യന്‍മാരായ റയല്‍ മാഡ്രിഡ് വിജയത്തോടെ മുന്നേറ്റം. ലീഗിലെ അവസാന മല്‍സരത്തില്‍ ഐബറിനോട് കനത്ത തോല്‍വിയേറ്റുവാങ്ങിയ റയല്‍ വലന്‍സിയക്കെതിരേ വിജയക്കൊടി നാട്ടി തിരിച്ചുവന്നു.
ഹോംഗ്രൗണ്ടില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു വലന്‍സിയയെ റയല്‍ പരാജയപ്പെടുത്തിയത്. വലന്‍സിയ താരം ഡാനിയേല്‍ വാസ്സിന്റെ സെല്‍ഫ് ഗോളിലൂടെ മുന്നിലെത്തിയ റയല്‍ ലുകാസ് വാസ്‌ക്വാസിലൂടെ ലീഡുയര്‍ത്തുകയായിരുന്നു. 14 മല്‍സരങ്ങളില്‍ നിന്ന് 23 പോയിന്റുമായി ലീഗില്‍ അഞ്ചാം സ്ഥാനത്താണ് റയല്‍. 13 മല്‍സരങ്ങളില്‍ നിന്ന് 26 പോയിന്റുമായി സെവിയ്യയും 25 പോയിന്റുമായി ബാഴ്‌സലോണയുമാണ് ലീഗിലെ ആദ്യ രണ്ടുസ്ഥാനങ്ങളില്‍.
കളിയിങ്ങനെ; ആദ്യ പകുതി ആരംഭിച്ച് എട്ടാംമിനിറ്റിലാണ് സെല്‍ഫ് ഗോളിലൂടെ വലന്‍സിയക്ക് ആദ്യ ഗോള്‍ പിറക്കുന്നത്. ഡാനിയല്‍ വാസ്സിന്റെ പിഴവായിരുന്നു ഇത്. ഹെഡ്ഡറിലൂടെ പന്ത് പുറത്തേക്ക് പായിക്കാന്‍ ശ്രമിച്ചത് ഗോളിലേക്ക് പോവുകയായിരുന്നു. തുടര്‍ന്ന് ഇരുടീമുകളും പ്രതിരോധത്തിലൂന്നി കളിച്ചു. മികച്ച അറ്റാക്കിങ്ങിനായി ഗാരെത് ബേലും കരീം ബെന്‍സിമയും കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഫലം കാണാനായില്ല. ലൂക്കാ മോഡിച്ചിന്റെയും മികച്ച മുന്നേറ്റത്തിലും ഫലം കിട്ടിയില്ല.
രണ്ടാംപകുതിയില്‍ വലന്‍സിയക്ക് ലഭിച്ച മികച്ചൊരു അവസരം സാന്റി മിനയ്ക്ക് മുതലാക്കാന്‍ സാധിച്ചില്ല. ബേലിനു പകരം അസെന്‍സിയോയെ പരീക്ഷിക്കാന്‍ ശ്രമം നടത്തുന്നു. 63മിനിറ്റില്‍ ആദ്യ സബ്സ്റ്റിറ്റിയൂട്ട്. 83ാം മിനിറ്റില്‍ ബെന്‍സിമയുടെ ഉഗ്രന്‍ പാസില്‍ ലുക്കാസ് ഗോള്‍ മുഖത്തേക്ക്. ഗോള്‍ 2-0. പിന്നീട് 94 മിനിറ്റും ആക്രമിച്ച് കളിച്ചിട്ടും വലന്‍സിയക്ക് ഗോള്‍ തിരിച്ചടിക്കാനായില്ല.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss