|    Dec 12 Wed, 2018 8:58 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ലാബ് ടെക്‌നീഷ്യന്‍: മിനിമം വേതനം നല്‍കാന്‍ തയ്യാറാവുന്നില്ലയോഗ്യതയില്ലാത്തവരുടെ നിയമനം: ഉത്തരവ് വിവാദത്തില്‍

Published : 1st December 2018 | Posted By: kasim kzm

തൊടുപുഴ: ആരോഗ്യവകുപ്പില്‍ ലാബ് ടെക്‌നീഷ്യനായി ജോലി ലഭിക്കുന്നതിന് പിഎസ്‌സി നിശ്ചയിച്ചിരിക്കുന്ന യോഗ്യതയായ പ്ലസ്ടു സയന്‍സും അംഗീകൃത ഡിപ്ലോമ അല്ലെങ്കില്‍ ബിഎസ്‌സി എംഎല്‍ടി ഡിഗ്രിയും വേണമെന്നിരിക്കെ പിഎസ്‌സി അംഗീകരിച്ചിട്ടില്ലാത്ത ഹ്രസ്വകാല കോഴ്‌സ് പാസായവരെയും ഇടുക്കി ജില്ലയില്‍ തൊടുപുഴ ഒഴികെയുള്ള സ്ഥലങ്ങളില്‍ നിയമിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവിനെതിരേ പ്രതിഷേധമുയരുന്നു.
സര്‍ക്കാര്‍ ഉദ്യോഗത്തിന് സ്ഥിരം നിയമനത്തിനു വേണ്ട അതേ യോഗ്യത താല്‍ക്കാലിക നിയമനത്തിനും വേണമെന്നിരിക്കെ ഇത്തരത്തിലൊരു ഉത്തരവുണ്ടായത് സംസ്ഥാനത്തെ ആരോഗ്യമേഖലയെ സംബന്ധിച്ചിടത്തോളം ഗുരുതരമായ വീഴ്ചയായാണു ചൂണ്ടിക്കാണിക്കപ്പെടുന്നത്. രോഗികള്‍ക്ക് ഗുണനിലവാരമുള്ള സേവനം നല്‍കണമെന്ന ലക്ഷ്യത്തോടെ നിശ്ചയിച്ചിരിക്കുന്ന യോഗ്യതയില്‍ ഇളവു വരുത്തുന്നത് നാഷനല്‍ പ്രോഗ്രാമുകളും മറ്റു പരിശോധനകളുമുള്‍െപ്പടെ നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ലാബുകളുടെ ഗുണനിലവാരം തകര്‍ക്കുമെന്ന് കേരള ഹെല്‍ത്ത് സര്‍വീസസ് ലാബ് ടെക്‌നീഷ്യന്‍സ് അസോസിയേഷന്‍ ആരോപിച്ചു. കേരള സര്‍വീസ് ചട്ടങ്ങള്‍ക്കു വിരുദ്ധമായുള്ള ഒരു ഉത്തരവാണ് ഉണ്ടായിരിക്കുന്നത്.
നിലവില്‍ യോഗ്യതയുള്ള ലാബ് ടെക്‌നീഷ്യന്മാരുടെ അഭാവംമൂലം പ്രവര്‍ത്തനം നടത്താന്‍ കഴിയാത്ത ഒരു സര്‍ക്കാ ര്‍ ലാബും ഇടുക്കി ജില്ലയില്‍ ഇല്ല. കൂടാതെ യോഗ്യതയുള്ള 35ലധികം ലാബ് ടെക്‌നീഷ്യന്മാര്‍ താല്‍ക്കാലികമായി ജില്ലയില്‍ ജോലിനോക്കുന്നുണ്ട്. ജില്ലാ ആശുപത്രിയിലേക്ക് ഇന്റര്‍വ്യൂ നടത്തി പട്ടികയില്‍ വന്ന യോഗ്യരായ ലാബ് ടെക്‌നീഷ്യന്മാര്‍ക്ക് ഒരുമാസം കഴിഞ്ഞിട്ടും നിയമന ഉത്തരവു നല്‍കാതെ കൃത്രിമ ഒഴിവുണ്ടെന്നു വരുത്തുകയാണ്.
സംസ്ഥാനത്ത് ആയിരക്കണക്കിനു യോഗ്യരായ തൊഴില്‍രഹിതരായ ലാബ് ടെക്‌നീഷ്യന്മാരുണ്ടായിരിക്കെ സര്‍ക്കാര്‍ നിശ്ചയിച്ച മിനിമം വേതനമെങ്കിലും നല്‍കാന്‍ തയ്യാറാവാത്തതാണ് നിലവിലെ പ്രതിസന്ധിക്കു കാരണമെന്ന് അസോസിയേഷന്‍ ചൂണ്ടിക്കാട്ടി.
യഥാര്‍ഥ യോഗ്യതയുള്ള നിലവിലുള്ള ലബോറട്ടറി ടെക്‌നീഷ്യന്മാര്‍ക്ക് പകരംവയ്ക്കാ ന്‍ യാതൊരു യോഗ്യതാമാനദണ്ഡവുമില്ലാത്ത, പിഎസ്‌സി അംഗീകരിച്ചിട്ടില്ലാത്ത, ഗുണമേന്മ ഉറപ്പുവരുത്തുന്നതിന് നിലവില്‍ സംവിധാനങ്ങളൊന്നുമില്ലാത്ത ഹ്രസ്വകാല കോഴ്‌സ് പാസായവരെ നിയമിക്കുന്നത് രോഗികളുടെ ജീവനുതന്നെ ഭീഷണിയാവും. അതിനാല്‍ ലബോറട്ടറി ടെക്‌നീഷ്യന്മാര്‍ ഈ ഉത്തരവിനെ ശക്തമായി എതിര്‍ക്കുമെന്ന് അസോസിയേഷന്‍ അറിയിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss