|    May 25 Thu, 2017 3:00 am
FLASH NEWS

ലാബുകളിലെ പരിശോധനാ നിരക്കുകള്‍ ഏകീകരിക്കണം: ജെ ബി കോശി

Published : 4th September 2016 | Posted By: SMR

തിരുവനന്തപുരം: രോഗികളി ല്‍ നിന്നും സ്വകാര്യ ലാബുകള്‍ അമിതനിരക്ക് ഈടാക്കുന്നതു തടയാനായി പരിശോധനാ നിരക്കുകള്‍ സര്‍ക്കാര്‍ ഏകീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ജെ ബി കോശി ഉത്തരവിട്ടു. ആവശ്യമെങ്കില്‍ സര്‍ക്കാ ര്‍, സ്വകാര്യ ലാബുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ പരിശോധനാ സ്ഥാപനങ്ങള്‍ക്കും മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ഗ്രേഡിംഗ് ഏര്‍പ്പെടുത്തി നിരക്കുകള്‍ നിശ്ചയിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
നിരക്കുകള്‍ സര്‍ക്കാര്‍, സ്വകാര്യ ലാബുകള്‍ പരസ്യമായി പ്രദര്‍ശിപ്പിക്കണം. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയ്‌ക്കെത്തുന്നവര്‍ക്ക് ആവശ്യമായ ലബോറട്ടറി പരിശോധനകള്‍ മെഡിക്കല്‍ കോളജില്‍ നടത്താനാവില്ലെന്ന് കമ്മീഷന്‍ കണ്ടെത്തി.  തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ലാബ് പരിശോധനയ്ക്ക് എത്തുന്ന രോഗികള്‍ക്ക് പരിശോധനാ തീയതികള്‍ നിശ്ചയിച്ച് നല്‍കുന്നതിന് കംപ്യൂട്ടര്‍വത്കൃത സംവിധാനം ഏര്‍പ്പെടുത്തണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. അത്യാവശ്യ പരിശോധനകള്‍ അടിയന്തിരമായി നടത്താന്‍ പ്രതേ്യക സംവിധാനം ഏര്‍പ്പെടുത്തണം. നിലവിലുള്ള പരിശോധനാ സംവിധാനങ്ങള്‍ ഞായര്‍ ഉള്‍പ്പെടെ 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. എറണാകുളം റേഞ്ച് ഐ ജി, എസ്. ശ്രീജിത്ത്  സമര്‍പ്പിച്ച അനേ്വഷണ റിപ്പോര്‍ട്ട്  സ്വീകരിച്ചു കൊണ്ടാണ് ഉത്തരവ്.  ലാബുകളിലെ ചൂഷണം സംബന്ധിച്ച് പൊതു പ്രവര്‍ത്തകനായ പി കെ രാജു നല്‍കിയ പരാതിയിലാണ് ശ്രീജിത്തിനെ അനേ്വഷണത്തിന് കമ്മീഷന്‍ നിയോഗിച്ചത്.
തിരുവനന്തപുരം മെഡിക്ക ല്‍ കോളജില്‍ ഡോക്ടമാര്‍ സ്‌കാനിംഗ് നിര്‍ദ്ദേശിക്കുമ്പോള്‍ ആശുപത്രി ലാബ് മാസങ്ങള്‍ കഴിഞ്ഞുള്ള തീയതിയാണ് നല്‍കുന്നതെന്ന്  അനേ്വഷണ റിപോര്‍ട്ടില്‍ പറയുന്നു.  ഇതുകാരണം രോഗികള്‍ക്ക് സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ടി  വരുന്നു.  സി.ടി, എം ആര്‍ ഐ സ്‌കാനിങ്ങിന് ഓരോ യന്ത്രങ്ങള്‍ മാത്രമാണ് മെഡിക്കല്‍ കോളജിലുള്ളത്.  ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ്, ആശുപത്രി വികസന സൊസൈറ്റി എന്നിവയുടെ ലാബുകളില്‍ എം ആര്‍ ഐ, സി റ്റി പരിശോധനകള്‍ ഇല്ലെന്നും റിപോര്‍ട്ടില്‍ പറയുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day