|    Jan 20 Fri, 2017 3:08 am
FLASH NEWS

മലാപ്പറമ്പ് സ്‌കൂള്‍ പൂട്ടാന്‍ ശ്രമം;സ്‌കൂള്‍ സംരക്ഷണസമിതി ഉപരോധത്തില്‍ സംഘര്‍ഷം

Published : 23rd May 2016 | Posted By: mi.ptk

കോഴിക്കോട്: മലാപറമ്പ് സ്‌കൂള്‍ പൂട്ടാനുള്ള തീരുമാനത്തിനെതിരെ സ്‌കൂള്‍ സംരക്ഷണസമിതി നടത്തിയ ഉപരോധത്തില്‍ സംഘര്‍ഷം. സ്‌കൂള്‍ പൂട്ടാന്‍ ഹൈക്കോടതി ഉത്തരവുണ്ടെന്നും ഇത് നടപ്പിലാക്കുമെന്നും മാനേജര്‍ അധ്യാപകരെ അറിയിച്ചതോടെ സമരസമിതി നേതാക്കള്‍ രോഷാകുലരാവുകയായിരുന്നു. സ്‌കൂള്‍ രേഖകള്‍ തിരിച്ചെടുക്കാന്‍ എത്തിയ എഇഒയെ പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചതോടെയാണ് സമരം സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങിയത്. ഇവരെ നിയന്ത്രിക്കാന്‍ പോലീസ് ശ്രമിച്ചത് പ്രശ്‌നം കൂടുതല്‍ സംങ്കീര്‍ണമാവുകയും ചെയ്തു. പോലീസ് സംരക്ഷണത്തോടെ സ്‌കൂളില്‍ പ്രവേശിക്കാന്‍ എഇഒ ശ്രമിച്ചാല്‍ തടയാനാണ് സമരസമിതിയുടെ നീക്കം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 213 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക