|    Sep 20 Thu, 2018 11:42 pm
FLASH NEWS
Home   >  Sports  >  Football  >  

ലാന്‍സിനിക്ക് പകരം പെരെസ് അര്‍ജന്റീന ടീമില്‍

Published : 9th June 2018 | Posted By: vishnu vis

ബ്യൂണസ് ഐറിസ്:  പരിശീലനത്തിനിടെ പരിക്കേറ്റ അര്‍ജന്റീനന്‍ താരം മാനുവല്‍ ലാന്‍സിനിക്ക് പകരം മിഡ്ഫീല്‍ഡര്‍ എന്‍സോ പെരെസിനെ ലോകകപ്പിനുള്ള ടീമില്‍ ഉള്‍പ്പെടുത്തി. സൂപ്പര്‍ താരം മൗറോ ഇക്കാര്‍ഡിയെ തഴഞ്ഞാണ് കോച്ച് ജോര്‍ജ് സാംപോളി പെരെസിന് അവസരം നല്‍കിയത്. മുമ്പ് പ്രഖ്യാപിച്ച 23 അംഗ ടീമില്‍ നിന്നും മൗറോ ഇക്കാര്‍ഡി തഴയപ്പെട്ടിരുന്നു. നേരത്തേ സൂപ്പര്‍ ഗോള്‍ കീപ്പര്‍ സെര്‍ജിയോ റൊമേറോ പരിക്കിനെ തുടര്‍ന്ന് ലോകകപ്പില്‍ നിന്നും വിട്ടു നിന്നിരുന്നു. ഇന്റര്‍ മിലാന്‍ താരമായ ഇക്കാര്‍ഡി ഇക്കഴിഞ്ഞ സീസണില്‍ ക്ലബിന് വേണ്ടി 36 മല്‍സരങ്ങളില്‍ നിന്ന് 29 ഗോളുകള്‍ സ്വന്തമാക്കിയിരുന്നു. കാല്‍മുട്ടിനേറ്റ പരിക്കാണ് ലാല്‍സിനിക്ക് ലോകകപ്പ് നഷ്ടമാവാന്‍ കാരണം. 2009ല്‍ ടീമില്‍ സ്ഥാനം ലഭിച്ച പെരെസ് 23 മല്‍സരങ്ങളില്‍ നിന്നായി ഒരു ഗോളുകളാണ് സ്വന്തമാക്കിയിട്ടുള്ളത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss