|    Nov 18 Sat, 2017 7:21 pm
FLASH NEWS
Home   >  Kerala   >  

ലാത്തിച്ചാര്‍ജ്ജ്: എസ്ഡിപിഐ. മണ്ഡലം സെക്രട്ടറി ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്ക്

Published : 1st November 2017 | Posted By: G.A.G

പരിക്ക് പറ്റിയവരെ എസ്ഡിപിഐ കോഴിക്കോട് ജില്ലാ പ്രസിഡണ്ട് മുസ്തഫ കൊമ്മേരി മെഡിക്കല്‍ കോളേജില്‍ സന്ദര്‍ശിക്കുന്നു
മുക്കം : പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ്  നടത്തിയ ലാത്തിച്ചാര്‍ജില്‍ എസ്.ഡി.പി.ഐ. നിയോജക മണ്ഢലം സെക്രട്ടറി ഉസ്മാനലി ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്ക്. എരഞ്ഞിമാവിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പിടികൂടിയവരെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് സ്റ്റേഷന് മുന്നില്‍ സമരം നടത്തിയ എം.ഐ.ഷാനവാസ് എം.പി.യുള്‍പ്പെടെയുള്ളവര്‍ ഡി.വൈ.എസ്.പി.യുമായി ചര്‍ച്ച നടത്തുന്നതിനിടെ പ്രകോപനം കൂടാതെ പോലീസ് തലങ്ങും, വിലങ്ങും ലാത്തി വീശുകയായിരുന്നു. സ്റ്റേഷനകത്ത് ചര്‍ച്ചയില്‍ പങ്കെടുത്ത നേതാക്കളെ പോലും പോലീസ് വെറുതെ വിട്ടില്ല. തലക്കും, കൈക്കും, നെഞ്ചിനും ഗുരുതരമായി പരുക്കേറ്റ ഉസ്മാനലി, നൂറുദ്ധീന്‍ വലിയപറമ്പ് എന്നിവര്‍ മെഡിക്കല്‍ കോളേജിലും, ബ്ലോക്ക് പഞ്ചായത്തംഗം വി.എന്‍.ശുഹൈബ്, സോഷ്യലിസ്റ്റ് യുവജനത ദേശീയ സമിതിയംഗം എന്‍.അബ്ദുല്‍ സത്താര്‍ ,കെ .സി .നൂറുദ്ധീന്‍, സി.വി.ഗഫുര്‍ ,ബഷീര്‍ തെച്ച്യാട് ,ഉള്‍പ്പെടെ ഒട്ടേറെ പേര്‍, മുക്കത്തും, പരിസരത്തുമായി സ്വകാര്യ ആശുപത്രികളില്‍ ചികില്‍സയിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക