|    Jul 25 Tue, 2017 12:12 am
FLASH NEWS

ലാത്തിച്ചാര്‍ജിനിടെ മൂന്നര വയസ്സുകാരിക്ക് പരിക്കേറ്റ സംഭവം: അന്വേഷിക്കാന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഉത്തരവ്

Published : 30th August 2016 | Posted By: SMR

കൊണ്ടോട്ടി: പുളിക്കല്‍ അരൂരില്‍ പ്രവര്‍ത്തിക്കുന്ന ക്രഷര്‍ യൂനിറ്റിനെതിരെയുള്ള സമരത്തിനിടെ മൂന്നര വയസ്സുകാരിക്ക് പരിക്കേറ്റ സംഭവം അന്വേഷിക്കാന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി (സിഡബ്ല്യൂസി) ഉത്തരവ്. കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റ  വിഷയത്തില്‍ റിപോര്‍ട്ട് നല്‍കാന്‍ ജില്ലാ ശിശുസംരക്ഷണ ഓഫിസര്‍ക്കും ജില്ലാ ജുവനൈല്‍ പോലിസിനുമാണ് സിഡബ്ല്യൂസി നിര്‍ദേശം നല്‍കിയത്.
കുട്ടിയുടെ മാതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്. ഈ മാസം ആറിനാണ് ക്രഷര്‍ യൂനിറ്റിലേക്കുള്ള സാധനങ്ങളുമായി എത്തിയ ലോറി സമരക്കാര്‍ തടഞ്ഞത്. സമരക്കാരെ തടഞ്ഞതിനെ തുടര്‍ന്നുണ്ടായ  ലാത്തിചാര്‍ജിലാണ് മൂന്നരവയസ്സുകാരിയടക്കമുള്ളവര്‍ക്ക് പരിക്കേറ്റത്. സമരക്കാരെ നീക്കുന്നതിനിടെയിലാണു തനിക്കൊപ്പം ഉണ്ടായിരുന്ന മകള്‍ക്ക് പരിക്കേറ്റതെന്ന് മാതാവ് പരാതി നല്‍കിയിരുന്നു.അഡ്വ. ഷരീഫ് ഉള്ളത്ത്, അഡ്വ. നജ്മല്‍ ബാബു കൊരമ്പയില്‍ എന്നിവരടങ്ങിയ കമ്മിറ്റിയാണ് വിഷയം പരിശോധിക്കാന്‍ ഉത്തരവിട്ടത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക