|    May 30 Tue, 2017 1:05 pm
FLASH NEWS

ലഹള

Published : 22nd December 2015 | Posted By: G.A.G

lahala

കഥ

അയാഷ് അഹമ്മദ്
രു നാട്ടില്‍ വമ്പിച്ച ഒരു ലഹള നടന്നു. ലഹളക്കാര്‍ തങ്ങളുടെ കണ്ണില്‍പെട്ടവരെയെല്ലാം കൊലപ്പെടുത്തിയിരുന്നു. തക്കം കിട്ടിയവരൊക്കെ പ്രാണരക്ഷാര്‍ത്ഥം അന്യ ഗ്രാമങ്ങളിലേക്ക് ചേക്കേറി. ഭാര്യയും ഭര്‍ത്താവും മാത്രം ഉള്‍പ്പെട്ട ഒരു കുടുംബം എവിടേക്കും പോയില്ല. ലഹളക്കാര്‍ക്ക് കീഴടങ്ങാനായി അല്ലെങ്കില്‍ അവരുടെ കൈകളാല്‍ കൊല്ലപ്പെടാനായി അവര്‍ തങ്ങളുടെ വീട്ടില്‍തന്നെ തങ്ങി.

രണ്ടു ദിനരാത്രങ്ങള്‍ പിന്നിട്ടിട്ടും അവരെ തേടി ആരും വന്നില്ല. വിശപ്പും ദാഹവും തോന്നിത്തുടങ്ങിയപ്പോള്‍ അവര്‍ പുറത്തു വന്നു. അപ്പോള്‍ കണ്ട ഒരു ചെറിയ സമൂഹത്തിന്റെ മുമ്പില്‍ ചെന്ന് നിന്നു കൊണ്ട് ആ ദമ്പതികള്‍ പറഞ്ഞു: ”ഞങ്ങള്‍ നിങ്ങള്‍ക്ക് കീഴടങ്ങുന്നു. ഞങ്ങളെ നിങ്ങള്‍ കൊന്നുകൊള്ളുക.”

ആ സമൂഹത്തിന്റെ നായകന്‍ പറഞ്ഞു: ”ഞങ്ങള്‍ അഹിംസാ വാദികളാണ്. കൊലപാതകം ഞങ്ങള്‍ക്ക് നിഷിദ്ധമാണ്.” ഇത്രയും പറഞ്ഞതിനു ശേഷം അയാള്‍ ദമ്പതികളെ മറ്റൊരു സമൂഹത്തിന് കൈമാറി. അയാള്‍ അവരോടിരുവരോടും പറഞ്ഞു: ‘നിങ്ങള്‍ ആവശ്യപ്പെടുന്ന കാര്യം ഏറ്റവും ഭംഗിയായി നിര്‍വഹിക്കുക ഈ കൂട്ടരാണ്.

 

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day