|    Oct 18 Thu, 2018 5:12 pm
FLASH NEWS

ലഹരി വിരുദ്ധ ബോധവല്‍കരണ പദ്ധതി ഉണര്‍വിന് ഇന്ന് തുടക്കം

Published : 21st January 2017 | Posted By: fsq

 

തൃശൂര്‍: ലയണ്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഉണര്‍വ്വ്് എന്ന പേരില്‍ സംസ്ഥാന തല ലഹരി വിരുദ്ധ ബോധവല്‍കരണ പദ്ധതികള്‍ ആരംഭിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പത്ത് തരം കര്‍മ്മ പദ്ധതികളാണ് ഉണര്‍വിന് ഉണ്ടായിരിക്കുക. സ്‌നേഹസമിതികള്‍ രൂപീകരിച്ച് തുടര്‍ച്ചയായ മൂന്നു അധ്യയന വര്‍ഷം കൊണ്ട് സംസ്ഥാനത്തെ എല്ലാ കലാലയങ്ങളിലും ഉണര്‍വ് പദ്ധതി നടപ്പിലാക്കും.  21 ന് രാവിലെ 9.30 ന് തൃശൂര്‍ സേക്രട്ട് ഹാര്‍ട്ട് സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.തൃശൂര്‍ ടൗണ്‍ ക്ലബ് പ്രസിഡന്റ് കെ.ബി. അശോക് കുമാര്‍ അധ്യക്ഷത വഹിക്കും. ചടങ്ങില്‍ ഉണര്‍വ് പദ്ധതിയുടെ സ്‌റ്റേറ്റ് കോഡിനേറ്ററായി ടി ജയകൃഷ്ണന് സ്ഥാനാരോഹണം നല്‍കും. ലയണ്‍സ് ഡിസ്ടട്രിക് ഗവര്‍ണര്‍ വി പി നന്ദകുമാറിനെ ആദരിക്കും. പദ്ധതിയുടെ ഭാഗമായി തേക്കിന്‍കാട് മൈതാനത്തില്‍ സംഘടിപ്പിക്കുന്ന എന്റെ കേരളം ലഹരി വിമുക്ത കേരളം എന്ന വിഷയത്തില്‍ നടക്കുന്ന ചിത്രരചനാ മത്സരം മന്ത്രി. സി രവീന്ദ്രനാഥ് ഉദ്ഘാടനം നിര്‍വഹിക്കും. ചിക്കൂ മാസ്റ്റര്‍ ലോഗോ എം എസ് ജയ ഐഎഎസ് പ്രകാശനം ചെയ്യും.എന്റെ കേരളം ലഹരി വിമുക്ത കേരളം എന്ന ആശയം പ്രചരിപ്പിക്കാനായി സംസ്ഥാന തല ചിത്രരചന മത്സരങ്ങള്‍, സെക്കിള്‍ റാലികള്‍, കലാപരിപാടികള്‍, സെമിനാറുകള്‍, പഠന ക്ലാസുകള്‍, പൊതുജന ബോധവത്കരണം. നാട്ടറിവ് യാത്രകള്‍, നവ മാധ്യമ കൂട്ടായ്മ, മത്സര പരിപാടികള്‍, കൗണ്‍സലിംങ് പരിപാടികള്‍, ടെലിഫിലിം പ്രദര്‍ശനം എന്നിവ നടത്തും. വിദ്യാര്‍ഥികളിലെ ലഹരി ആസക്തി ഇല്ലാതാക്കാനും ലഹരി ഉപയോഗം തടയാനുമാണ് ഉണര്‍വ് പദ്ധതി ഉപകാരപ്പെടുക. പത്രസമ്മേളനത്തില്‍   പി എസ  ഉണ്ണികൃഷ്ണന്‍, ജോ. സെക്രട്ടറി പി കെ ബാബുരാജ്, നന്ദകുമാര്‍ കൊട്ടാരത്ത്, കെ ജി  രഞ്ജു എന്നിവര്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss