|    Sep 26 Wed, 2018 5:01 pm
FLASH NEWS

ലഹരി വിമുക്ത കേരളത്തിനായി വിമുക്തി തുടങ്ങി

Published : 24th January 2017 | Posted By: fsq

 

തൃശൂര്‍: ലഹരി വിമുക്ത കേരളത്തിനായി  “വിമുക്തി’ സജീവമായി  പ്രവര്‍ത്തിക്കുമെന്ന് വ്യവസായ മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു. ടൗണ്‍ ഹാളില്‍ മിഷന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സര്‍ക്കാര്‍ സംവിധാനങ്ങളും ചിതറികിടക്കുന്ന ലഹരി വിരുദ്ധ പ്രവര്‍ത്തകരേയും ഏകോപ്പിക്കും. സംസ്ഥാന തലം മുതല്‍ ഗ്രാമപ്പഞ്ചായത്ത് വാര്‍ഡ് തലം വരെ സമിതികള്‍ രൂപീകരിക്കും. കുടുംബബന്ധങ്ങളിലേക്കും കുട്ടികളുടെ ജീവിതത്തിലേക്കും പിടിമുറുക്കുന്ന ലഹരിയെന്ന സാമൂഹ്യ തിന്മയെക്കതിരെ കുടുംബശ്രീ, സാക്ഷരതാ പ്രവര്‍ത്തകര്‍, എന്‍.വൈ.കെ യൂത്ത് ക്ലബ്ബുകള്‍, ലൈബ്രറി കൗണ്‍സില്‍, പൗരപ്രമുഖര്‍ എന്നിവരെ ഉള്‍പ്പെടുത്തി വിശാല സംവിധാനം ഒരുക്കും. മദ്യം, മയക്കുമരുന്ന്, പുകയില എന്നിവയ്ക്ക് അടിമപ്പെട്ട വരെ ഒറ്റപ്പെടുത്താതെ സമൂഹത്തിന്റെ മുഖ്യധാരിയിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനുളള പ്രവര്‍ത്തനം മിഷന്റെ ഭാഗമാണെന്നും മന്ത്രി പറഞ്ഞു. സച്ചിന്‍ ടെണ്ടുള്‍ക്കറാണ് മിഷന്റെ ബ്രാന്‍ഡ് അംബാസഡര്‍. റോഡ് ഷോ, ഡോക്യൂമെന്ററി, ചിത്രപ്രദര്‍ശനം, ഫഌഷ് മോബ് എന്നിവ ഇതിനായി നടത്തും. വിദ്യാഭ്യാസ സ്ഥാനപങ്ങളില്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റെ പ്രവര്‍ത്തനം ഊര്‍ജിതമാക്കും. ജില്ലാ ആശുപത്രിയോടനുബന്ധിച്ച് ഡീ-അഡിക്ഷന്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിക്കും. 100 കോടി രൂപ വിമുക്തി പ്രവര്‍ത്തനങ്ങള്‍ക്കായി വകയിരുത്തിയിട്ടുണ്ടെന്നും ബിവറേജസ് കോര്‍പ്പറേഷനില്‍ നിന്നും ലഭിക്കുന്ന 5 ശതമാനം സെസ്സ് വിമുക്തി പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുമെന്നും മന്ത്രി അറിയിച്ചു. വിദ്യാര്‍ത്ഥി സംഘടനകള്‍ സജീവമല്ലാത്ത വിദ്യാഭ്യാസ ക്യാമ്പസുകളിലാണ് ലഹരി മാഫിയ കടന്നുകയറിയിട്ടുളളത്. കേന്ദ്ര നിയമത്തിലെ അപര്യാപ്തതയുമാണ് ലഹരി വ്യാപനത്തിന് പ്രധാനകാരണമെന്നും അധ്യക്ഷത വഹിച്ച കൃഷി മന്ത്രി അഡ്വ. വി എസ് സുനില്‍കുമാര്‍ അഭിപ്രായപ്പെട്ടു. സ്ത്രീകള്‍ മദ്യപിക്കുന്നത് സിനിമകളില്‍ കൂടുതലായി ചിത്രീകരിക്കപ്പെടുന്നത് പുതിയ തലമുറയ്ക്ക് പ്രചോദനം നല്‍കുന്ന പ്രവണതയാണെന്നും ഇത് അഭികാമ്യമോയെന്ന് സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഗൗരവത്തോടെ വിലയിരുത്തണമെന്നും മന്ത്രി ഓര്‍മിപ്പിച്ചു. മേയര്‍ അജിത ജയരാജന്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എംഎല്‍എമാരായ യു ആര്‍ പ്രദീപ്, അഡ്വ.കെ രാജന്‍. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീല വിജയകുമാര്‍, ഡെപ്യൂട്ടി കലക്ടര്‍ എസ് ഷാനവാസ്,  എസ് സലീം സംബന്ധിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss