|    Oct 20 Sat, 2018 10:30 pm
FLASH NEWS

ലഹരി വസ്തുക്കളുടെ ഉപഭോഗം വര്‍ധിക്കുന്നു: ഋഷിരാജ് സിങ്

Published : 25th January 2017 | Posted By: fsq

 

കരുനാഗപ്പള്ളി: ലഹരി വസ്തുക്കളുടെ ഉപഭോഗത്തില്‍ കേരളം അപകടകരമായ സ്ഥിതിയിലേക്ക് പോവുകയാണെന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്ങ്. കരുനാഗപ്പള്ളി ലോര്‍ഡ്‌സ് പബ്ലിക് സ്‌കൂളിന്റെ വാര്‍ഷികാഘോഷ പരിപാടികളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലഹരി വസ്തുക്കളുടെ വ്യാപനത്തിനെതിരേ ശക്തമായ നടപടികളാണ് സ്വീകരിച്ച് വരുന്നത്. പാന്‍മസാലകള്‍ ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിച്ചതായും അദ്ദേഹം പറഞ്ഞു. സ്‌കൂള്‍ മാനേജിങ് കമ്മിറ്റി ചെയര്‍മാന്‍ പ്രഫ.ജയചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. മാനേജിങ്ങ് കമ്മിറ്റി സെക്രട്ടറി പ്രഫ. പി കെ റെജി, പ്രിന്‍സിപ്പല്‍ ഡോ. സുഷമാ മോഹന്‍,ഡോ. എം ശിവ സൂതന്‍, മാസ്റ്റര്‍ അഭിജിത്ത്, ഐഷാ അസീസ്, ജെ ഭാഗ്യ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss