|    Oct 16 Tue, 2018 4:29 am
FLASH NEWS

ലഹരി മാഫിയയ്‌ക്കെതിരേ നടപടികള്‍ ശക്തമാക്കണം: പോപുലര്‍ ഫ്രണ്ട്

Published : 31st January 2017 | Posted By: fsq

 

മാനന്തവാടി: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായി കൊണ്ടിരിക്കുന്ന ലഹരി വില്‍പനയ്‌ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ അധികാരികള്‍ തയ്യാറാവണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കഞ്ചാവ് വില്‍പനയുമായി ബന്ധപ്പെട്ട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രതികളെ പിടികൂടിക്കൊണ്ടിരിക്കുന്നുവെന്നത് ജില്ലയില്‍ സജീവമായി കൊണ്ടിരിക്കുന്ന ലഹരി മാഫിയയെ കുറിച്ചുള്ള സൂചനകളാണ് നല്‍കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചു ലഹരി വില്‍പന നടത്തുന്നതിനിടെയും നിരവധി പ്രതികള്‍ വലയിലായിട്ടുണ്ട്. ഇത് ഏറെ ഗൗരവത്തോടെ കാണേണ്ടതുണ്ട്. ഏജന്റുമാര്‍ മാത്രം പിടിയിലാവുന്നതിനാല്‍ പലപ്പോഴും കേസുകള്‍ ഒതുങ്ങിപ്പോവുകയാണ് പതിവ്. കഞ്ചാവ് വില്‍പനയെക്കുറിച്ചു പോലിസിനെ അറിയിക്കുന്ന പൊതുപ്രവര്‍ത്തകര്‍ക്കെതിരേ കള്ളക്കേസുകള്‍ ചുമത്തുന്ന സംഭവങ്ങള്‍ പോലുമുണ്ട്. പൊതുസമൂഹത്തിന്റെ പിന്തുണയോടെ ലഹരി മാഫിയയെ നിയമത്തിനു മുന്നിലെത്തിക്കുന്നതിന് പോപുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യ മുന്‍ കൈയെടുക്കും. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് സിദ്ദീഖ് പി ടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി സഹീര്‍ അബ്ബാസ് സഅദി, കമ്മിറ്റി അംഗങ്ങളായ ഫസലുറഹ്മാന്‍, മുഹമ്മദലി കെ, സാദിഖ്, അഷ്‌റഫ് കെ പി, ഇബ്രാഹീം പി  സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss