|    Mar 26 Sun, 2017 11:19 am
FLASH NEWS

ലഹരി മാഫിയകളുടെ ലക്ഷ്യം കാംപസുകള്‍: ഡോ: സതീഷ് ബിനൊ

Published : 13th July 2016 | Posted By: SMR

നീരാവില്‍: എസ്എന്‍ഡിപി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പേരെന്റസ് ആന്റ്ടീച്ചേഴ്‌സ് അസോസിയേഷനും, കണ്‍സ്യൂമര്‍ വിജിലന്‍സ് സെന്റര്‍ ജില്ലാ കമ്മിറ്റിയും, ജില്ലാ ഹോമിയോ ആശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച മനസ്സ് എന്ന കൗണ്‍സലിങ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ ഡോ: സതീഷ് ബിനൊ ഐപിഎസ് നിര്‍വ്വഹിച്ചു.
ലഹരി മാഫിയകളുടെ ലക്ഷ്യം കാംപസുകളാണെന്നും ലഹരി ആര്‍ക്കും ജീവിത വിജയം സമ്മാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ലഹരിയുടെ പ്രലോഭനങ്ങളില്‍ വീഴരുതെന്നും അദ്ദേഹം പറഞ്ഞു.
ലഹരിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറാന്‍ സ്‌കൂള്‍ കാംപസുകളില്‍ ബോക്‌സ് സ്ഥാപിക്കുമെന്ന് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ രാധാകൃഷണപിള്ള പറഞ്ഞു. സ്‌കൂള്‍ പിടിഎ പ്രസിഡന്റ് കെ ബാബു അധ്യക്ഷനായി. കണ്‍സ്യൂമര്‍ വിജിലന്‍സ് സെന്റര്‍ കൊല്ലം ജില്ലാ പ്രസിഡന്റും, കേരള പോലീസ് ആന്റ് ഡ്രഗ്ഗ്‌സ് കമ്മിറ്റി അംഗവുമായ രാജേഷ് തൃക്കാട്ടില്‍ വിഷയാവതരണം നടത്തി. ജില്ലാ ഹോമിയോ ആശുപത്രിലിലെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഡോ: മുത്തുപ്രഭ കുട്ടികള്‍ക്ക് കൗണ്‍സിലിങ് നല്‍കി.
സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിബില, സ്‌കൂള്‍ എച്ച്.എം ഐ രേണുക ദേവി, കണ്‍സ്യൂമര്‍ വിജിലന്‍സ് സെന്റര്‍ കൊല്ലം ജില്ലാ സെക്രട്ടറി ഗണേശ് കടവൂര്‍, എസ്എന്‍ഡിപി കുണ്ടറ യൂനിയന്‍ യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി, അഡ്വ: അനില്‍ കുമാര്‍, പിടിഎ വൈസ് പ്രസിഡന്റ് കൈലാസനാഥന്‍ സംസാരിച്ചു.

(Visited 33 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക