|    Oct 21 Sat, 2017 5:57 pm
FLASH NEWS

ലഹരി മരുന്ന് ഉപയോഗത്തില്‍ കേരളം ഏറെ മുന്നില്‍: ഋഷിരാജ് സിങ്്

Published : 17th October 2016 | Posted By: Abbasali tf

പുത്തനത്താണി:ലഹരി മരുന്ന് ഉപയോഗത്തില്‍ കേരളത്തിന്റെ സ്ഥാനം ആദ്യത്തെ അഞ്ച് സംസ്ഥാനങ്ങള്‍ക്കൊപ്പമാണെന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്്. മാറാക്കര ഗ്രാമപ്പഞ്ചായത്ത് സംഘടിപ്പിച്ച ക്ലീന്‍ ലൈഫ് ലഹരി വിരുദ്ധ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ഏറ്റവും കൂടുതല്‍ ലഹരിമരുന്ന് കേസുകള്‍ റിപോര്‍ട്ട് ചെയ്യുന്നത് പഞ്ചാബിനു ശേഷം കേരളമാണ്. കുട്ടികളും മുതിര്‍ന്നവരും ലഹരിക്കായി മരുന്നുകള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയതിനാല്‍ ഡോക്ടര്‍മാരുടെ പ്രിസ്‌ക്രിപ്ഷന്‍ ഇല്ലാതെ മരുന്നുകള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ കണ്ടെത്തി അവര്‍ക്കെതിരേ നടപടി തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമപ്പഞ്ചായത് പ്രസിഡന്റ് വി മധുസൂധനന്‍ അധ്യക്ഷത വഹിച്ചു. എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ പി പി റാഫേല്‍, വൈസ് പ്രസി. വിപി സമീറ, മെമ്പര്‍മാരായ സി എച്ച് ജലീല്‍, എ പി മൊയ്തീന്‍ കുട്ടി, ഒ കെ സലീന സുബൈര്‍, കെ പി നാരായാണന്‍, വഹീദ ബാനു, മാറാക്കര വിവിഎം ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ റഷീദ് വട്ടപറമ്പന്‍, എച്ച്എം എന്‍ രമണി, പിടിഎ പ്രസിഡന്റ് എന്‍ ടി അബ്ദു, സ്ഥിരസമിതി ചെയര്‍മാന്‍ അഡ്വ.പി ജാബിര്‍, പ്രോഗ്രാം ഒാഫിസര്‍ കെ സദഖത്തുള്ള സംസാരിച്ചു. ലഹരി നിര്‍മാര്‍ജന സമിതി പ്രസി. ഒ കുഞ്ഞിക്കോമു ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക