|    Jan 25 Wed, 2017 6:57 am
FLASH NEWS

ലഹരി പദാര്‍ഥങ്ങളുടെ ഉപയോഗം വര്‍ധിച്ചതായി എക്‌സൈസ് കമ്മീഷണര്‍

Published : 18th July 2016 | Posted By: SMR

ആലുവ: സംസ്ഥാനത്ത് ബാര്‍ നിരോധിച്ച ശേഷം മറ്റ് ലഹരി പദാര്‍ഥങ്ങളുടെ ഉപയോഗം 70 ശതമാനത്തോളം വര്‍ധിച്ചതായി എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്ത് വ്യാജ മദ്യത്തിന്റെ ഉല്‍പാദനവും വര്‍ധിച്ചിട്ടുണ്ട്. ഒരു കിലോയില്‍ കുറവ് കഞ്ചാവുമായി പിടിയിലാവുന്നവര്‍ക്ക് കോടതിയില്‍ നിന്നു ജാമ്യം ലഭിക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ നിയമഭേദഗതി ആവശ്യപ്പെട്ട് എക്‌സൈസ് സംസ്ഥാന സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ട്.
സ്‌കൂള്‍ പരിസരത്ത് കഞ്ചാവ് പിടികൂടിയാല്‍ തൂക്കം കുറവായാലും പ്രതിക്ക് കടുത്ത ശിക്ഷ വേണം. വിദ്യാലയങ്ങളുടെ അഞ്ച് കിലോമീറ്റര്‍ പരിധിയില്‍ യാതൊരു വിധ പുകയില ഉല്‍പന്നങ്ങളുടെയും വില്‍പന പാടില്ലെന്നത് ശപഥമായെടുത്താണ് എക്‌സൈസ് പ്രവര്‍ത്തിക്കുന്നത്. ഇതിന് ഫലമുണ്ടായി തുടങ്ങിയിട്ടുണ്ട്. ലഹരിക്കടിമയായ കുട്ടികള്‍ക്ക് മതിയായ ചികില്‍സ നല്‍കുന്നതിനുള്ള പദ്ധതി എക്‌സൈസില്‍ ആരംഭിക്കും.
വിദ്യാര്‍ഥികള്‍ക്കിടയില്‍ വ്യാപകമായിട്ടുള്ള ലഹരി വില്‍പനയ്‌ക്കെതിരേ ഹൈസ്‌കൂള്‍ തലം വരെ 1500 പരാതിപ്പെട്ടികള്‍ എക്‌സൈസ് വകുപ്പ് സ്ഥാപിക്കുമെന്നും ഇതുവഴി വിദ്യാര്‍ഥികള്‍ക്കിടയില്‍ ലഹരി വില്‍പന കുയ്ക്കുവാനും, ശക്തമായ നടപടികള്‍ക്കും സഹായകമാവുമെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം പരാതിപ്പെട്ടികളില്‍ ലഭിക്കുന്ന പരാതികള്‍ താന്‍ നേരിട്ട് മോണിറ്ററിങ് ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. ഫൈവ്സ്റ്റാര്‍ ഹോട്ടലുകളില്‍ ലോക്കല്‍ കൗണ്ടറുകള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും, ഇതര സംസ്ഥാന തൊഴിലാളികള്‍ കൂടുതലായി എത്തുന്ന ആലുവ റെയില്‍വേ സ്റ്റേഷനില്‍ പോലിസും, എക്‌സൈസ് സംഘവും സംയുക്തമായി പരിശോധനാ സംഘത്തെ നിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 37 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക